Post Category
തീയതി നീട്ടി
സർക്കാർ,എയ്ഡഡ്,അംഗീകൃത അൺ എയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. അഫിലിയേറ്റഡ് സ്‌കൂളുകളിൽ ഒന്നു മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർഥികളുടെ ഒ.ഇ.സി./ഒ.ബി.സി. (എച്ച്) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യത്തിനുള്ള അപേക്ഷ വിദ്യാർഥികളിൽ നിന്നു സ്വീകരിച്ച് സ്‌കൂൾ അധികൃതർ ഇ ഗ്രാന്റ്സ് മുഖേന ഓൺലൈൻ ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള സമയപരിധി ഓഗസ്റ്റ് 10 വരെ നീട്ടി.സർക്കാർ,എയ്ഡഡ് സ്‌കൂളുകളിലെ 9,10 ക്ലാസുകളിലെ വിദ്യാർഥികൾക്കുള്ള പി.എം യശ്വസി ഒ.ബി.സി, ഇ.ബി.സി, ഡി.എൻ.ടി, ന്യൂനപക്ഷ പ്രീമെട്രിക് സ്‌കോളർഷിപ്പ് എന്നീ വിദ്യാഭ്യാസാനുകൂല്യത്തിനുള്ള അപേക്ഷയ്ക്കും ഈ സമയപരിധി ബാധകമാണ്. വിശദ വിവരങ്ങൾ www.egrantz.kerala.gov.in എന്ന വെബ് സൈറ്റിൽ. ഫോൺ:0484 2983130.
date
- Log in to post comments