മാധ്യമപ്രവർത്തകർക്കായി ശിൽപശാല
സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, നാഷണൽ ബയോഡൈവേഴ്സിറ്റി അതോറിറ്റി, ജെവവൈവിധ്യ പരിപാലന സമിതിക എന്നിവയുടെ സഹകരണത്തോടെ മാധ്യമപ്രവർത്തകർക്കായി ശിൽപശാല സംഘടിപ്പിക്കുന്നു. 'ജൈവവൈവിധ്യം, കാലാവസ്ഥാവ്യതിയാനം, ഭരണം, സമൂഹങ്ങൾ എന്നിവയിൽ മാധ്യമ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ശില്പശാല സെപ്റ്റംബർ 17 മുതൽ 19 വരെ തിരുവനന്തപുരത്തുള്ള സ്റ്റേറ്റ് അഗ്രികൾച്ചർ മാനേജ്മെന്റ് ആൻഡ് എക്സ്റ്റൻഷൻ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ചു നടക്കും. പരിസ്ഥിതി, ജൈവവൈവിധ്യം, കാലാവസ്ഥാ വ്യതിയാനം എന്നിവയുമായി ബന്ധപ്പെട്ട പംക്തികൾ കൈകാര്യം ചെയ്യുന്ന ഒന്നോ രണ്ടോ പ്രതിനിധികൾക്ക് ഓരോ മാധ്യമ സ്ഥാപനത്തിൽനിന്നും പങ്കെടുക്കാം.
രജിസ്ട്രേഷനും വിവരങ്ങൾക്കും സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ വെബ്സൈറ്റിൽ നൽകിയിട്ടുള്ള ഗൂഗിൾ ഷീറ്റ് ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. വെബ്സൈറ്റ് : www.keralabiodiversity.org , ഫോൺ: 0471-2724740 ഇമെയിൽ: keralabiodiversity@gmail.com, kerala.sbb@kerala.gov.in
- Log in to post comments