Skip to main content

തുല്യതാ കോഴ്സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു

 

 

ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍  നാലാം തരം, ഏഴാം തരം, പത്താം തരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സുകളിലേക്കുള്ള പുതിയ ബാച്ച് അഡ്മിഷന്‍ ആരംഭിച്ചു. കോഴ്സുകള്‍ക്ക് പിഴയില്ലാതെ അപേക്ഷിക്കാനുള്ള അവസാന തീയതി  ജൂലൈ 31. നാല്, ഏഴ് തുല്യതാ കോഴ്സുകള്‍ക്ക് ഫീസില്ല. പത്താം തരം തുല്യതയ്ക്ക് രജിസ്‌ട്രേഷന്‍ ഫീസും കോഴ്സ് ഫീസും ഉള്‍പ്പെടെ 1,950 രൂപയും, ഹയര്‍ സെക്കന്‍ഡറി(കൊമേഴ്സ് , ഹുമാനിറ്റീസ്)  ഒന്നാം വര്‍ഷത്തിലേക്ക് 2,600 രൂപയുമാണ് ഫീസ്. സാക്ഷരതാ മിഷന്റെ വെബ്സൈറ്റില്‍ ലഭ്യമായ ചെലാന്‍ ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖകളില്‍ ഫീസ് അടയ്ക്കാവുന്നതാണ്. പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ രജിസ്‌ട്രേഷന്‍ ഫീസ് മാത്രം അടച്ചാല്‍ മതിയാകും. ഭിന്നശേഷിക്കാര്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കും കോഴ്സ് ഫീസും രജിസ്‌ട്രേഷന്‍ ഫീസും  സൗജന്യമാണ്.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായ നഗരസഭകളിലും പഞ്ചായത്തുകളിലും പ്രവര്‍ത്തിക്കുന്ന സാക്ഷരതാ പ്രേരക്മാര്‍ മുഖേനയോ നേരിട്ടോ തുല്യതാ കോഴ്സുകളിലേക്ക് രജിസ്‌ട്രേഷന്‍ നടത്താം. അഡ്മിഷന്‍ സംബന്ധിച്ച വിശദവിവരങ്ങള്‍, പ്രോസ്‌പെക്ടസ്, കോഴ്സ് കലണ്ടര്‍, അപേക്ഷാ ഫോറം, ചെലാന്‍ എന്നിവ www.literacymissionkerala.org ല്‍ ലഭിക്കും്. ഫോണ്‍ :  0491-2505179, 9447840644, 9539509374.
 

date