Skip to main content
നിർമിതിബുദ്ധി അടുത്ത അധ്യയനവർഷം ഹയർ സെക്കന്ററി പാഠ്യപദ്ധതിയുടെ ഭാഗമാകുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ 

നിർമിതിബുദ്ധി അടുത്ത അധ്യയനവർഷം ഹയർ സെക്കന്ററി പാഠ്യപദ്ധതിയുടെ ഭാഗമാകുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ 

 

 -കടവത്തൂർ പി.കെ.എം. എച്ച്എസ്എസിൽ പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു 

അടുത്ത അധ്യയനവർഷം മുതൽ നിർമിതിബുദ്ധി ഹയർ സെക്കന്ററി പാഠ്യപദ്ധതിയുടെ ഭാഗമാകുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. 

കടവത്തൂർ പി.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനവും വിജയോത്സവവും വിദ്യാർത്ഥികളുമായി സംവദിച്ചും സംസാരിക്കുകയായിരുന്നു മന്ത്രി. സംവാദത്തിൽ വിദ്യാർത്ഥികളുടെ ചോദ്യത്തിന് മറുപടിയായാണ് നിർമിതിബുദ്ധി ഹയർ സെക്കന്ററി പാഠ്യപദ്ധതിയുടെ ഭാഗമാകുമെന്ന് മന്ത്രി പറഞ്ഞത്. 

പുതിയ ബ്ലോക്ക് വിദ്യാർത്ഥികളുടെ പഠന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതോടൊപ്പം ഭാവി തലമുറയ്ക്ക് ആത്മവിശ്വാസത്തോടെ മുന്നേറാൻ പ്രചോദനമാകും. കടവത്തൂർ പി.കെ.എമ്മിൽ നിന്ന് ഹൈസ്കൂൾ, പ്ലസ് ടു പഠനം പൂർത്തിയാക്കി നീറ്റ് പരീക്ഷയിൽ സംസ്ഥാനത്ത് അഞ്ചാം സ്ഥാനം നേടിയ നിദാ ഫാത്തിമ ടി.കെ പൊതുവിദ്യാഭ്യാസ മേഖലയുടെ അഭിമാനമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാരം മന്ത്രി വിതരണം ചെയ്തു. പി.കെ പ്രവീൺ എംഎൽഎ അധ്യക്ഷത വഹിച്ചു.

സ്കൂളിലെ മികവ് പുലർത്തിയ 45 വിദ്യാർഥികൾക്ക് മാനേജ്മെൻറ് ഏർപ്പെടുത്തിയ കാവൽ സ്കോളർഷിപ്പ് മാനേജർ പി.പി.എ സലാം വിതരണം ചെയ്തു.

തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗഫൂർ മൂലശ്ശേരി, ജില്ലാ പഞ്ചായത്ത് അംഗം സി.കെ മുഹമ്മദലി, ബ്ലോക്ക് പഞ്ചായത്ത് അംഗം മുനീറ സുഹൈർ, ഗ്രാമപഞ്ചായത്ത് അംഗം വി.കെ ആരിഫ, പ്രിൻസിപ്പൽ വി.കെ സുജൻ, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ സുഭാഷ് ചന്ദ്രബോസ്, പ്രധാനാധ്യാപകൻ റമീസ് പാറാൽ, പിടിഎ പ്രസിഡണ്ട് നാസർ പുത്തലത്ത്, കാട്ടൂർ മഹമൂദ്, കെ.പി സാജു, പി.കെ മുകുന്ദൻ, പി.പി ദാസൻ, സി.കെ.ബി തിലകൻ, സ്റ്റാഫ് സെക്രട്ടറി പി ഇസഹാഖ് എന്നിവർ സംസാരിച്ചു. 

പെരിങ്ങത്തൂർ എൻ.എ.എം. എച്ച്എസ്എസ് പുതിയ ബ്ലോക്കിൻ്റെ ശിലാസ്ഥാപനം മന്ത്രി എൻ. ഷംസുദ്ദീൻ നിർവഹിച്ചു 

പെരിങ്ങത്തൂർ എൻ.എ.എം. ഹയർ സെക്കൻഡറി സ്കൂളിൻ്റെ 30ാം വാർഷികവും പുതിയ ബ്ലോക്കിൻ്റെ ശിലാസ്ഥാപനവും യാത്രയയപ്പും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. പി.കെ പ്രവീൺ എംഎൽഎ അധ്യക്ഷത വഹിച്ചു.
ചന്ദ്രിക മുൻ പത്രാധിപർ സി.പി സൈതലവി കെ.കെ മുഹമ്മദ് അനുസ്മരണ ഭാഷണം നടത്തി. കുറുവാളി മമ്മു ഹാജി, എൻ.എ. അബൂബക്കർ എന്നിവർ ഉപഹാരം കൈമാറി. പ്രഥമാധ്യാപകൻ വി.കെ. അബ്ദുൾ നാസർ റിപ്പോർട്ടവതരിപ്പിച്ചു. പാനൂർ നഗരസഭ ചെയർപേഴ്സൺ നൗഷത്ത് കൂടത്തിൽ, ,പ്രിൻസിപ്പൽ എം. അബ്ദുൾ ഹമീദ്, പി.ടി.എ. പ്രസിഡൻ്റ് എൻ.പി. മുനീർ, വി.നാസർ, എൻ. പത്മനാഭൻ, എം. സുലൈമാൻ, മുഹമ്മദലി വിളക്കോട്ടൂർ, യു.കെ. അഷ്റഫ്, എം. മുഹമ്മദ് ഹാരിസ്, കെ .ടി. ജാഫർ, സിദ്ദീഖ് കൂട്ടത്തിൽ, പി.കെ.യൂസഫ് ഹാജി എന്നിവർ സംസാരിച്ചു.

തുടർന്ന് നടന്ന വിജയോത്സവം കെ.പി. മമ്മു ഉദ്ഘാടനം ചെയ്തു. എൻ.എ അബൂബക്കർ അധ്യക്ഷത വഹിച്ചു. ലിതേഷ് കോളയാട്, എം .പി ജിതേഷ്, കെ.കെ റസീന, ,എ.പി. റഷീദ്, എം.പി അബ്ദുൾ കരീം, പി.പി ബഷീർ, റഫീഖ് കാരക്കണ്ടി, കെ. അജേഷ്, ബി. നജ്മ, എസ്.എം. ഫിറോസ് എന്നിവർ സംസാരിച്ചു.സാംസ്കാരിക സമ്മേളനം പാറക്കൽ അബ്ദുള്ള എംഎൽഎ ഉദ്ഘാടനം ചെയ്തു.

date