അറിയിപ്പുകള്‍
പോളിടെക്‌നിക് സ്‌പോട്ട് അഡ്മിഷന്‍
മലാപറമ്പില്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കോട് ഗവ. വുമണ്‍സ് പോളിടെക്‌നിക് കോളേജില്‍ ഡിപ്ലോമ പ്രവേശനത്തിനുള്ള ഒന്നാം സ്‌പോട്ട് അഡ്മിഷന്റെ കൗണ്‍സിലിങ് ജൂലൈ 30ന് രാവിലെ 9.30 മുതല്‍ നടക്കും. www.polyadmission.org എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ജില്ലാ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും പുതുതായി അപേക്ഷിച്ചവര്‍ക്കും പങ്കെടുക്കാം. പുതിയ അപേക്ഷകരില്‍നിന്നും നിലവില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരില്‍ നിന്നും രജിസ്റ്റര്‍ ചെയ്തവരെ ഉള്‍പ്പെടുത്തി രാവിലെ 11ന് പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റില്‍നിന്ന് അഡ്മിഷന്‍ നടത്തും. എസ്.എസ്.എല്‍.സി, ജാതി, വരുമാനം/നോണ്‍ ക്രീമിലെയര്‍, വിടുതല്‍, സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകളുമായി എത്തണം. വിശദവിവരങ്ങള്‍ www.polyadmission.org ല്‍ ലഭിക്കും.
മേപ്പാടി ഗവ. പോളിടെക്‌നിക് കോളേജില്‍ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ജൂലൈ 31ന് നടക്കും. രാവിലെ 11ന് മുമ്പ് കോളേജില്‍ നേരിട്ടെത്തണം. നിലവില്‍ അപേക്ഷ നല്‍കിയവര്‍ക്കും പുതുതായി അപേക്ഷ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പങ്കെടുക്കാം. ഒഴിവുകളുടെ വിവരങ്ങള്‍ www.le.polyadmission.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
ഫോണ്‍: 7012319448, 8921228437.
റാങ്ക് പട്ടിക റദ്ദായി
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍ (ഹൈസ്‌കൂള്‍ -കാറ്റഗറി നമ്പര്‍: 750/2021) തസ്തികയിലേക്ക് 2024 ഓഗസ്റ്റ് 29ന് നിലവില്‍ വന്ന റാങ്ക് പട്ടികയിലെ മുഖ്യ പട്ടികയിലുള്ള മുഴുവന്‍ ഉദ്യോഗാര്‍ഥികളെയും നിയമന ശിപാര്‍ശ ചെയ്തതിനാല്‍ റാങ്ക് പട്ടിക റദ്ദായതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
ടെണ്ടര്‍ ക്ഷണിച്ചു
ഐ.സി.ഡി.എസ് അര്‍ബന്‍ 3 സി.ഡി.പി.ഒ കാര്യാലയത്തിന് കീഴിലെ 140 അങ്കണവാടികളിലെ പ്രീ-സ്‌കൂള്‍ കുട്ടികള്‍ക്ക് 2026-27 വര്‍ഷം ആഴ്ചയില്‍ മൂന്ന് ദിവസം കോഴിമുട്ട വിതരണം ചെയ്യാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ഓഗസ്റ്റ് 10 വരെ ടെണ്ടര്‍ സമര്‍പ്പിക്കാം. ഫോണ്‍: 9037993998, 9995735638.
ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം
കോഴിക്കോട് മാളിക്കടവ് ഗവ. വനിത ഐ.ടി.ഐയില്‍ കോസ്‌മെറ്റോളജി ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനത്തിനുള്ള അഭിമുഖം ഓഗസ്റ്റ് ആറിന് രാവിലെ 11ന് നടക്കും. യോഗ്യത: ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി/എന്‍.എ.സി, 3 വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ബ്യൂട്ടി കള്‍ച്ചര്‍/കോസ്‌മെറ്റോളജി എന്നിവയില്‍ ഡിപ്ലോമ, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖയും സഹിതം എത്തണം. ഫോണ്‍: 0495 2373976.
മാളിക്കടവ് ഗവ. വനിത ഐ.ടി.ഐയില്‍ ഇന്‍ഫര്‍മേഷന്‍ കമ്യൂണിക്കേഷന്‍ ടെക്‌നോളജി ആന്‍ഡ് സിസ്റ്റം മെയിന്റനന്‍സ് ട്രേഡില്‍ ഈഴവ വിഭാഗത്തില്‍ ഉള്‍പ്പെട്ട ജൂനിയര്‍ ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനുള്ള അഭിമുഖം ഓഗസ്റ്റ് ആറിന് രാവിലെ 11ന് നടക്കും. യോഗ്യത: ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി/എന്‍.എ.സി, 3 വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ഡിപ്ലോമ, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ബി.ടെക്, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. ഈഴവ വിഭാഗത്തില്‍പ്പെട്ടവരുടെ അഭാവത്തില്‍ ജനറല്‍ വിഭാഗക്കാരെ പരിഗണിക്കും. യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖയും സഹിതം എത്തണം. ഫോണ്‍: 0495 2373976.
കമ്പ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം
ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ ഫോറിന്‍ അക്കൗണ്ടിങ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡേറ്റ എന്‍ട്രി കണ്‍സോള്‍ ഓപറേഷന്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സെന്ററില്‍ നേരിട്ടെത്തി പ്രവേശനം നേടാം. ഫോണ്‍: 8891370026, 0495 2370026.
പെണ്‍കുട്ടികള്‍ക്ക് സൗജന്യ എ.ഐ, കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ് കോഴ്സുകള്‍
ഐ.ടി രംഗത്ത് മികച്ച തൊഴിലവസരങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഗോവിന്ദപുരത്തെ നാഷണല്‍ സ്‌കില്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (എന്‍.എസ്.ടി.ഐ) വിവിധ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ നടത്തുന്ന ഒരു വര്‍ഷത്തെ കോഴ്‌സുകളായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോഗ്രാമിങ് അസിസ്റ്റന്റ് (എ.ഐ.പി.എ), കമ്പ്യൂട്ടര്‍ ഓപറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് എന്നീ കോഴ്‌സുകളിലേക്ക് എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
പെണ്‍കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്. ആണ്‍കുട്ടികള്‍ക്ക് കുറഞ്ഞ ഫീസില്‍ പഠിക്കാം. അത്യാധുനിക ലാബ് സൗകര്യങ്ങളോടെ പ്രാക്ടിക്കലിന് മുന്‍ഗണന നല്‍കുന്നതാണ് പരിശീലനം. ഫോണ്‍: 9497644591.
- Log in to post comments