Post Category
ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്മെന്റ് കോഴ്സ്
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി. കമ്മ്യൂണിറ്റി കോളേജിൽ 2026 ജൂലൈ സെഷനിൽ ആരംഭിക്കുന്ന 'ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്മെന്റ്' പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 31 ആണ്.
വിശദവിവരങ്ങളും അപേക്ഷാഫോമും തിരുവനന്തപുരം നന്ദാവനത്തുള്ള എസ്.ആർ.സി. ഓഫീസിൽ നിന്ന് നേരിട്ട് ലഭ്യമാകും. വിലാസം- 'ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെന്റർ, നന്ദാവനം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം-33'. ഫോൺ-9846033001, 0471-2570471.
date
- Log in to post comments