അറിയിപ്പുകൾ
വാർഷിക മസ്റ്ററിംഗ് ആരംഭിച്ചു
കേരള ഖാദി തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും 2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾക്കായി വാർഷിക മസ്റ്ററിംഗ് ആരംഭിച്ചു. അർഹരായ ഗുണഭോക്താക്കൾ ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ അടുത്തുള്ള അക്ഷയ കേന്ദ്രങ്ങൾ വഴി നിശ്ചിത ചാർജ് നൽകി വാർഷിക മസ്റ്ററിംഗ് പൂർത്തിയാക്കാവുന്നതാണ്.
ഐ.ടി.ഐ :സ്പോട്ട് അഡ്മിഷൻ
അങ്കമാലി തുറവൂർ ഗവൺമെന്റ് ഐ.ടി.ഐയിൽ മെക്കാനിക് ഡീസൽ ട്രേഡിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 2026 ജൂലൈ 30-ാം തീയതി ഐ.ടി.ഐ ഓഫീസിൽ നേരിട്ട് ഹാജരായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0484-2617585, 7994105578 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം.
കൂൺ കൃഷിയിൽ പരിശീലനം
കാക്കനാട് വി.എഫ്.പി.സി.കെ യിൽ വെള്ളിയാഴ്ച്ച രാവിലെ 10 മുതൽ വൈകിട്ട് 3 വരെ കൂൺകൃഷിയിൽ പരിശീലനം നടത്തുന്നു. താൽപ്പര്യമുള്ളവർ വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് മുൻപായി പേര് രജിസ്റ്റർ ചെയ്യണം. ഫീസ് 750 രൂപ.
ഫോൺ: 9497713882, 0484 2881333
സ്പോട്ട് അഡ്മിഷൻ
കളമശ്ശരി ഗവ. വനിത ഐ ടി ഐ യിൽ റെഗുലർ കോഴ്സുകളിൽ ഒഴിവുളള സീറ്റുകളിലേയ്ക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താത്പര്യമുളളവർ ജൂലൈ 30 മുതൽ ആഗസ്‌റ്റ് 1 വരെയുളള ദിവസങ്ങളിൽ 12.00 മണിയ്ക്കുളളിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിൽ ഹാജരായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഫോൺ : 0484 2544750, 9496282057
സൗജന്യ കമ്പ്യൂട്ടർ പരിശീലനം: അപേക്ഷ ക്ഷണിച്ചു
ആലുവ സബ് ജയിൽ റോഡിൽ പ്രവർത്തിക്കുന്ന പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെൻറ്ററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കായി സൗജന്യ കമ്പ്യൂട്ടർ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. മൂന്ന് മാസം ദൈർഘ്യമുള്ള ഡാറ്റാ എൻട്രി, ഡി.റ്റി.പി എന്നീ കോഴ്‌സുകളിലേക്ക് 18-നും 25-നും ഇടയിൽ പ്രായമുള്ളവർക്കാണ് അവസരം. പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത. ഡി.റ്റി.പി കോഴ്‌സിന് അപേക്ഷിക്കുന്നവർക്ക് ഡാറ്റാ എൻട്രിയോ ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗ് ലോവറോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നിബന്ധനകൾക്ക് വിധേയമായി സ്റ്റൈപ്പൻഡ് ലഭിക്കും. താത്പര്യമുള്ളവർ ഫോട്ടോ, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ആഗസ്റ്റ് 17 വൈകുന്നേരം 4:30-ന് മുൻപായി അപേക്ഷ ഓഫീസ് സമർപ്പിക്കേണ്ടതാണ്. അപേക്ഷ ഫോറങ്ങൾ ബന്ധപ്പെട്ട ജില്ലാ/ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ആലുവ സെന്ററിലും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0484-2623304, 9188581148, 8921708401 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
കുടിശ്ശിക തീർപ്പാക്കാൻ അവസരം
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായിട്ടുള്ള തൊഴിലാളികൾക്കും വാഹന ഉടമകൾക്കും കുടിശ്ശിക തീർപ്പാക്കാൻ അവസരം.
ക്ഷേമനിധി വിഹിതത്തിൽ കോവിഡ് കാലയളവ് ഒഴികെ അവസാന മൂന്ന് വർഷത്തെ (36 മാസം) കുടിശ്ശിക മാത്രമുള്ള തൊഴിലാളികൾക്ക് അത് അടച്ചുതീർക്കുന്നതിനായി 2026 സെപ്റ്റംബർ 30 വരെ സമയം അനുവദിച്ചിട്ടുണ്ട്. കൂടാതെ, ഉടമാ വിഹിതം കുടിശ്ശിക വരുത്തിയ വാഹന ഉടമകൾക്ക് തുക പരമാവധി നാല് തവണകളായി അടച്ചുതീർക്കാനും ബോർഡ് സൗകര്യമൊരുക്കിയിട്ടുണ്ട്. 2026 സെപ്റ്റംബർ 30-നകം ഇതിനുള്ള നടപടികൾ പൂർത്തിയാക്കി, 2027 സെപ്റ്റംബർ 30-ഓടെ മുഴുവൻ കുടിശ്ശികയും തീർക്കാൻ സാധിക്കുന്ന രീതിയിലാണ് തവണകൾ ക്രമീകരിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് എറണാകുളം എസ്.ആർ.എം. റോഡിലുള്ള ജില്ലാ ഓഫീസുമായോ 0484-2401632 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
അഡ്മിഷൻ ആരംഭിച്ചു
ആരക്കുഴ ഗവ. ഐ ടി ഐയിൽ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ, പ്ലംബർ ട്രേഡുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. എസ് എസ് എൽ സി ജയിച്ചവർക്കും തോറ്റവർക്കും ജൂലൈ 28 മുതൽ ഓഗസ്റ്റ് 8 വരെ സ്ഥാപനത്തിൽ നേരിട്ടെത്തി 100 രൂപ അപേക്ഷാ ഫീസ് നൽകി അഡ്മിഷൻ നേടാവുന്നതാണ്.
ഫോൺ:9539348420, 7907983231
ലോജിസ്റ്റിക്‌സ് & സപ്ലൈ ചെയിൻ മാനേജ്മെന്റ്
കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡി വിഷൻ നടത്തുന്ന തൊഴിൽ അധിഷ്ഠിത സ്കിൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് & സപ്ലൈ ചെയിൻ മാനേജ്മെന്റ്, കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. പ്ലസ് ടു കഴിഞ്ഞവർക്ക് അപേക്ഷിക്കാം. ഒരു വർഷം , ആറു മാസം ദൈർഘ്യമുള്ള ഈ കോഴ്സുകൾ ചെയ്യുന്നതിലൂടെ ഇന്റേൺഷിപ്പും പ്ലേസ്മെന്റ് അസിസ്റ്റൻസും ലഭിക്കുന്നതാണ്.
ഫോൺ: 7994449314
റീ ടെൻഡർ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള വാഴക്കുളം ഐ.സി.ഡി.എസ്. പ്രോജക്ടിന് കീഴിലെ വെങ്ങോല, വാഴക്കുളം, കിഴക്കമ്പലം പഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് ആഴ്ചയിൽ മൂന്ന് ദിവസം കോഴിമുട്ട വിതരണം ചെയ്യുന്നതിനായി റീ ടെൻഡർ ക്ഷണിച്ചു. പൂരിപ്പിച്ച ടെൻഡറുകൾ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 4 ഉച്ചയ്ക്ക് 2 മണി വരെ.
ഫോൺ:9847862374
യുവജന കമ്മീഷൻ ജില്ലാതല അദാലത്ത്
എറണാകുളം പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ ജൂലൈ 31 വെള്ളിയാഴ്ച രാവിലെ 11 മണി മുതൽ ചെയർപേഴ്സന്റെ അദ്ധ്യക്ഷതയിൽ യുവജന കമ്മീഷൻ ജില്ലാതല അദാലത്ത് നടക്കും.
18 നും 40 നും മധ്യേ പ്രായമുള്ള യുവജനങ്ങൾക്ക് പരാതികൾ കമ്മീഷൻ മുമ്പാകെ സമർപ്പിക്കാവുന്നതാണ്.
ഫോൺ: 0471-2308630
കൂൺ കൃഷി പരിശീലനം
വെജിറ്റബിൾ & ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ കേരളയുടെ കൊച്ചി കാക്കനാടുള്ള മൈത്രി ഭവനിൽ ജൂലൈ 31 വെള്ളിയാഴ്ച ചിപ്പി കൂൺ കൃഷിയിൽ പരിശീലന പരിപാടി നടക്കുന്നു. രാവിലെ 10 മണി മുതൽ വൈകീട്ട് 3 മണി വരെയാണ് ക്ലാസ്. ഉച്ചഭക്ഷണം, കൂൺവിത്ത്, പെല്ലറ്റ് എന്നിവയടക്കം 750 രൂപയാണ് പരിശീലന ഫീസ്. പങ്കെടുക്കാൻ താല്പര്യമുള്ളവർ തലേദിവസം വൈകീട്ട് 2 മണിക്ക് മുൻപായി 9497713882 അല്ലെങ്കിൽ 0484-2881333 എന്നീ നമ്പറുകളിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
ദർഘാസ് ക്ഷണിച്ചു
വനിത ശിശുവികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന നോർത്ത് പറവൂർ ശിശുവികസന പദ്ധതി ഓഫീസറുടെ കീഴിലെ വടക്കേക്കര, കോട്ടുപള്ളി, ചേന്ദമംഗലം, ചിറ്റാറ്റുകര, ഏഴിക്കര ഗ്രാമ പഞ്ചായത്തുകളിലെയും നോർത്ത് പറവൂർ മുനിസിപ്പാലിറ്റിയിലെയും 179 അങ്കണവാടികളിൽ മുട്ട വിതരണം ചെയ്യുന്നതിന് ദർഘാസുകൾ ക്ഷണിച്ചു. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 11 ന് ഉച്ചയ്ക്ക് 2 മണി വരെ. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട പഞ്ചായത്തുകളിലെ ഐസിഡിഎസ് സൂപ്പർവൈസർമാർ, നോർത്ത് പറവൂർ ഐസിഡിഎസ് ഓഫീസ് എന്നിവരുമായി പ്രവൃത്തി സമയങ്ങളിൽ ബന്ധപ്പെടാവുന്നതാണ്.
ഫോൺ: 0484-2448803
ഇ-മെയിൽ: svponparvur@gmail.com
സ്പോട്ട് അഡ്മിഷൻ
കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ കളമശ്ശേരി/കലൂർ നോളജ് സെന്ററിൽ സർക്കാർ അംഗീകൃത കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു. അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് . കൂടുതൽ വിവരങ്ങൾക്ക് 0484-2971400, 8590605259 എന്നീ ഫോൺ നമ്പറുകളിലോ, 'കെൽട്രോൺ നോളജ് സെന്റർ, മൂന്നാം നില, എം.ഇ.എസ്. കൾച്ചറൽ കോംപ്ലക്സ്, റിസർവ് ബാങ്കിന് സമീപം, കലൂർ, കൊച്ചി - 682017' എന്ന വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.
തൊഴിലധിഷ്ഠിത ടൂറിസം കോഴ്‌സിന് അപേക്ഷിക്കാം
സംസ്ഥാന ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്‌സ്) പി ജി ഡിപ്ലോമ ഇൻ പബ്ലിക് റിലേഷൻസ് ഇൻ ടൂറിസം കോഴ്‌സിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് പ്ലേസ്‌മെന്റ് അസിസ്റ്റൻസ് നൽകും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 3. കൂടുതൽ വിവരങ്ങൾക്ക് www.kittsedu.org എന്ന വെബ്‌സൈറ്റിലോ 0471-2329468, 2329539, 9809189940 എന്നീ ഫോൺ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.
- Log in to post comments