ദേശീയ സപ്പോർട്ടീവ് സൂപ്പർവിഷൻ ഫ്രെയിംവർക്ക്: കുടുംബശ്രീയുടെ നേതൃത്വത്തിൽ ദക്ഷിണമേഖല ദേശീയതല ശിൽപ്പശാല
ഗ്രാമവികസന മന്ത്രാലയത്തിൻ്റെ ദേശീയ സപ്പോർട്ടീവ് സൂപ്പർവിഷൻ ഫ്രെയിം വർക്ക് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ആദ്യ ഘട്ട ദക്ഷിണ മേഖലാ ശിൽപ്പശാലയ്ക്ക് കേരളം ആതിഥേയത്വം വഹിക്കും. ഇന്ന് (29-7-2026) മുതൽ ഓഗസ്റ്റ് ഒന്നു വരെ അങ്കമാലി ഹോട്ടൽ സാജ് എർത്ത് റിസോർട്ട് ആൻഡ് കൺവൻഷൻ സെൻ്ററിൽ
സംഘടിപ്പിക്കുന്ന ശിൽപ്പശാലയിൽ കേരളം, കർണാടക, തമിഴ് നാട്, തെലുങ്കാന, ആന്ധ്രാപ്രദേശ്, പുതുച്ചേരി , ലക്ഷദ്വീപ് എന്നിവിടങ്ങളിലെ സംസ്ഥാന ഗ്രാമീണ ഉപജീവന മിഷനു കളിലെ പ്രതിനിധികൾ പങ്കെടുക്കും.
മാതൃകാ കമ്യൂണിറ്റി ലെവൽ ഫെഡറേഷൻ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുക, സംസ്ഥാനങ്ങൾ തമ്മിലുള്ള മികച്ച പ്രവർത്തന മാതൃകകൾ പരസ്പരം പങ്കുവെക്കുക, ഫീൽഡ് അനുഭവങ്ങളുടെയും ലോകോസ് ഡാറ്റയുടെയും അടിസ്ഥാനത്തിൽ കമ്യൂണിറ്റി തല ഫെഡറേഷൻ സംവിധാനങ്ങളുടെ നിലവാരം വിലയിരുത്തുക എന്നതാണ് ശിൽപശാലയുടെ പ്രധാന ലക്ഷ്യം. കൂടാതെ വിവിധ സംസ്ഥാനങ്ങളിലെ സി.എൽ.എഫ് പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുക, നിക്ഷേപ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക, മികച്ച മാതൃകകൾ പരസ്പരം പങ്കുവെക്കുക, സമൂഹാടിസ്ഥാനത്തിലുള്ള സ്ഥാപനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുക എന്നിവയും ശിൽപ്പശാലയുടെ മുഖ്യ ലക്ഷ്യങ്ങളാണ്. സ്വാവലംബി സി.എൽ.എഫ്. മാതൃകയെ കൂടുതൽ ശക്തിപ്പെടുത്തുകയും സംസ്ഥാനങ്ങളിലെ സി.എൽ.എഫ്. പ്രവർത്തനങ്ങളുടെ നിലവാരം വിലയിരുത്തി മെച്ചപ്പെടുത്തുന്നതിനുള്ള ഏകീകൃത പ്രവർത്തനരേഖ രൂപപ്പെടുത്തുകയുമാണ് ദേശീയ ശിൽപ്പശാലയുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന്.
ദേശീയ റിസോഴ്സ് പേഴ്‌സൺമാരെയും , തീമാറ്റിക് സപ്പോർട്ട് ഏജൻസികളെയും ആശ്രയിക്കുന്ന സാഹചര്യം ക്രമേണ കുറയ്ക്കുകയും സംസ്ഥാനതലത്തിൽ പ്രാവീണ്യമുള്ള മാസ്റ്റർ റിസോഴ്സ് പേഴ്‌സൺമാരുടെ ശൃംഖല ശക്തിപ്പെടുത്തുന്നതിനും ഈ ശിൽപ്പശാല ലക്ഷ്യമിടുന്നു.
മാതൃകാ കമ്യൂണിറ്റി ലെവൽ ഫെഡറേഷൻ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുക, സംസ്ഥാനങ്ങൾ തമ്മിലുള്ള മികച്ച പ്രവർത്തന മാതൃകകൾ പരസ്പരം പങ്കുവെക്കുക, ഫീൽഡ് അനുഭവങ്ങളുടെയും ലോകോസ് ഡാറ്റയുടെയും അടിസ്ഥാനത്തിൽ കമ്യൂണിറ്റി തല ഫെഡറേഷൻ സംവിധാനങ്ങളുടെ നിലവാരം വിലയിരുത്തുക എന്നതും ശിൽപശാലയുടെ പ്രധാന ലക്ഷ്യമാണ് . കൂടാതെ വിവിധ സംസ്ഥാനങ്ങളിലെ സി.എൽ.എഫ് പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുക, നിക്ഷേപ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക, മികച്ച മാതൃകകൾ പരസ്പരം പങ്കുവെക്കുക, സമൂഹാടിസ്ഥാനത്തിലുള്ള സ്ഥാപനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുക എന്നിവയും ശിൽപ്പശാലയുടെ മുഖ്യ ലക്ഷ്യങ്ങളാണ്. വിവിധ സംസ്ഥാനങ്ങളിലെ സി.എൽ.എഫ് പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുക, നിക്ഷേപ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക, മികച്ച മാതൃകകൾ പരസ്പരം പങ്കുവെക്കുക, സമൂഹാടിസ്ഥാനത്തിലുള്ള സ്ഥാപനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനുള്ള .പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യും.. വിവിധ സംസ്ഥാനങ്ങളിലെ മാതൃകാ സി.എൽ.എഫ്.കളുടെ പ്രവർത്തനാനുഭവങ്ങൾ, ഫീൽഡ് സന്ദർശനങ്ങളിൽ നിന്നുള്ള കണ്ടെത്തലുകൾ, ലോകോസ് ഡാറ്റ എന്നിവ സംയോജിപ്പിച്ച് മികച്ച പ്രവർത്തന മാതൃകകൾ പരസ്പരം പങ്കുവയ്ക്കുന്നതിനും ശിൽപ്പശാല വേദിയൊരുക്കും.
കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെയും സംസ്ഥാന ഗ്രാമീണ ഉപജീവന മിഷനുകളുടെയും നേതൃത്വത്തിൽ സി.എൽ.എഫ്., വി.ഒ., എസ്.എച്ച്.ജി. തലങ്ങളിലെ ആസൂത്രണവും നിരീക്ഷണ സംവിധാനങ്ങളും കൂടുതൽ ഫലപ്രദമാക്കുന്നതിനുള്ള മാർഗരേഖകൾ രൂപപ്പെടുത്തുന്നതിനും ശിൽപ്പശാല സഹായകമാകും.
ശിൽപ്പശാലയിൽ പ്രധാനമായും കാര്യ ശേഷി വികസനം, സംവിധാനങ്ങളുടെ ശക്തിപ്പെടുത്തൽ, നയരൂപീകരണവും രേഖപ്പെടുത്തലും എന്നീ മൂന്ന് പ്രധാന മേഖലകളിൽ സംസ്ഥാനതല കർമപദ്ധതികൾ തയ്യാറാക്കും. സംസ്ഥാനങ്ങൾ തമ്മിലുള്ള സഹപാഠനവും അനുഭവവിജ്ഞാന കൈമാറ്റവും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ശിൽപശാലയിൽ രൂപീകരിക്കുന്ന കർമപദ്ധതികൾ കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെയും സംസ്ഥാന മിഷൻ നേതൃത്വത്തിന്റെയും അംഗീകാരത്തിനായി സമർപ്പിക്കും.
സംസ്ഥാനങ്ങളിലെ സ്റ്റേറ്റ് റിസോഴ്‌സ് പേഴ്സൺമാർ , നാഷണൽ റിസോഴ്‌സ് പേഴ്സൺമാർ , സ്റ്റേറ്റ് മിഷൻ ഡയറക്ടർമാർ, സ്റ്റേറ്റ് ലൈവ്ലിഹുഡ് മിഷൻ പ്രതിനിധികൾ, സ്റ്റേറ്റ് മിഷൻ മാനേജർമാർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാർ തുടങ്ങിയവർ ശിൽപ്പശാലയിൽ പങ്കെടുക്കും.
കേരളത്തിലെ കുടുംബശ്രീയുടെ വിജയകരമായ സി.എൽ.എഫ് പ്രവർത്തനങ്ങളും സാമ്പത്തിക ഉൾച്ചേരൽ, ഉപജീവന വികസനം, സാമൂഹിക ശാക്തീകരണം തുടങ്ങിയ മേഖലകളിലെ മികച്ച അനുഭവങ്ങളും ദേശീയതലത്തിൽ പങ്കുവെക്കുന്നതിനും മറ്റ് സംസ്ഥാനങ്ങളിലെ മാതൃകകൾ പഠിക്കുന്നതിനും ശിൽപ്പശാല വേദിയാകും.
വിവിധ സംസ്ഥാനങ്ങളിൽ നിന്നായി നൂറിലധികം പ്രതിനിധികൾ പങ്കെടുക്കുന്ന ശിൽപ്പശാല, സി.എൽ.എഫ് പ്രവർത്തനങ്ങൾക്ക് ദേശീയതലത്തിൽ പുതിയ ദിശാബോധം നൽകുമെന്നാണ് പ്രതീക്ഷ.
- Log in to post comments