Post Category
അഭിമുഖം
തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനീയറിങ് കോളേജിൽ ദിവസവേതനാടിസ്ഥാനത്തിൽ ബസ് ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റിന്റെ താത്ക്കാലിക നിയമനത്തിന് ആഗസ്റ്റ് 5 രാവിലെ 10.30ന് അഭിമുഖം നടത്തും. ഏഴാം ക്ലാസ് വിജയം, ഹെവി പാസഞ്ചർ / ഹെവി ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓടിക്കുന്നതിന് നിലവിലുള്ള സാധുവായ മോട്ടോർ ഡ്രൈവിങ് ലൈസൻസ് എടുത്ത് പത്ത് വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റും, പൂർണ്ണമായ കാഴ്ച / ശ്രവണശേഷി / ഫിറ്റ്നസ് (അംഗീകൃത മെഡിക്കൽ ഓഫീസർ നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് കൂടിക്കാഴ്ചയ്ക്ക് വരുമ്പോൾ ഹാജരാകേണ്ടതാണ്) ഉണ്ടായിരിക്കണം. പ്രായപരിധി 30-56 വയസ്സ്. വിമുക്തഭടന്മാർക്ക് മുൻഗണന. നിശ്ചിത യോഗ്യതയുള്ളവർ, അനുബന്ധ രേഖകൾ സഹിതം സർക്കാർ എൻജിനീയറിങ് കോളേജ് പ്രിൻസിപ്പാൾ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് നേരിട്ട് ഹാജരാകണം.
പി.എൻ.എക്‌സ്. 2854/2026
date
- Log in to post comments