*ജില്ല ജാഗ്രതാ സമിതിയോഗം ചേർന്നു*
സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ ഉറപ്പുവരുത്തുന്നതിനും അന്തസും പദവിയും ജീവിത സുരക്ഷിതത്വവും ഉയർത്തുന്നതിനുമായി രൂപീകരിച്ച ജില്ലാ ജാഗ്രത സമിതി യോഗം ചേർന്നു. പുതുക്കിയ സർക്കാർ മാർഗ്ഗനിർദ്ദേശ പ്രകാരം പുനഃസംഘടിപ്പിച്ച ജാഗ്രതാസമിതിയുടെ ആദ്യ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മേരി തോമസിന്റെ അധ്യക്ഷതയിലാണ് ചേർന്നത്.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളും അവകാശ ലംഘനങ്ങളും തടയുന്നതിനും പ്രാദേശിക തലത്തിൽ നിരീക്ഷണത്തോടെ പ്രവർത്തിക്കുന്നതിനുമായിട്ടാണ് ജാഗ്രതാ സമിതി രൂപീകരിച്ചിട്ടുള്ളത്.
സ്ത്രീകളുടെയും കുട്ടികളുടെയും അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ പൊതുജനങ്ങൾക്ക് ജാഗ്രത സമിതിയിൽ പരിഗണിക്കുന്നതിനായി തൃശ്ശൂർ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ വനിതാ ശിശു വികസന ഓഫീസുമായോ ജില്ലാ പഞ്ചായത്തുമായോ ബന്ധപ്പെടണം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറിൽ ചേർന്ന യോഗത്തിൽ ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
- Log in to post comments