ജില്ലാതല അറിയിപ്പുകൾ
കെയർടേക്കർ
നാറാത്ത് ഗ്രാമപഞ്ചായത്തിലെ സായംപ്രഭ ഹോമിൽ കരാറടിസ്ഥാനത്തിൽ കെയർടേക്കറെ നിയമിക്കുന്നതിനായി ആഗസ്ത് ഒന്നിന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫീസിൽ വാക്ക് ഇൻ ഇൻ്റർവ്യൂ നടത്തും. യോഗ്യത പ്ലസ് ടു. ജെറിയാട്രിക് കെയറിൽ പരിശീലനം ലഭിച്ചവർക്ക് മുൻഗണന.
അസ്സിസ്റ്റൻറ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ
കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, വയനാട്, കാസർഗോഡ് ജില്ലകളിൽ ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പിലെ ഇ.എസ്.ഐ ആശുപത്രി/ഡിസ്പെൻസറികളിലേക്ക് അസ്സിസ്റ്റൻറ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർമാരെ താൽക്കാലികമായി നിയമിക്കുന്നു. ഇൻഷുറൻസ് മെഡിക്കൽ സർവീസസ് ഉത്തരമേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ വച്ച് (സായ് ബിൽഡിംഗ്, എരഞ്ഞിക്കൽ ഭഗവതി ടെമ്പിൽ റോഡ്, മാങ്കാവ് പെട്രോൾ പമ്പിന് സമീപം, കോഴിക്കോട്) ആഗസ്ത് 14 ന് രാവിലെ 11 മണി മുതൽ 3 മണി വരെ ഡോക്ടർമാരുടെ ഇൻറർവ്യൂ നടത്തും.
ജനന തീയ്യതി, വിദ്യാഭ്യാസ യോഗ്യത, ടി സി എം സി രജിസ്ട്രേഷൻ, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, സമുദായ സർട്ടിഫിക്കറ്റ് എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും പകർപ്പും സഹിതം നേരിട്ട് എത്തണം. ഫോൺ: 0495 2322339.
സീറ്റ് ഒഴിവ്
കണ്ണൂർ ഗവ. വനിത ഐ.ടി.ഐയിൽ പട്ടികജാതി, ഭിന്നശേഷി സംവരണ സീറ്റിൽ ഏതാനും ഒഴിവുകൾ നിലവിലുണ്ട്. ജൂലൈ 31 ന് നേരിട്ടെത്തി അപേക്ഷിക്കാം. അപേക്ഷ ഫീസ് 100 രൂപ. ഫോൺ: 7012827630.
ലേലം
കണ്ണൂർ താലൂക്കിൽ എടക്കാട് വില്ലേജിൽ സ്ഥിതി ചെയ്യുന്ന തോട്ടട ഐ ടി ഐയുടെ പരിസരത്തുള്ള ഫലവൃക്ഷങ്ങളിൽ നിന്നുള്ള ആദായം അടുത്ത 3 വർഷത്തേക്ക് എടുക്കാനുള്ള അവകാശം ആഗസ്ത് 17 ന് രാവിലെ 11 മണിക്ക് കണ്ണൂർ ഐ ടി ഐ യിൽ വെച്ച് പരസ്യമായി ലേലം ചെയ്യുന്നു. ഫോൺ: 0497 2835183.
മരങ്ങളുടെ ലേലം
പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം പയ്യന്നൂർ ഓഫീസിന്റെ പരിധിയിൽപ്പെടുന്ന റോഡുകളിലെ മരങ്ങളുടെ ലേലം ആഗസ്ത് 4, 6 തീയ്യതികളിൽ രാവിലെ 11:30 മണിക്ക് പയ്യന്നൂർ ഓഫീസിൽ നടത്തും. ഫോൺ: 7594971802
- Log in to post comments