മൈ ഭാരത് ജില്ലാ ഉപദേശക സമിതി യോഗം ചേർന്നു
കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയത്തിന് കീഴിലുള്ള മൈ ഭാരത് കേന്ദ്രയുടെ ജില്ലാ ഉപദേശക സമിതി യോഗം കലക്ടറേറ്റിൽ ചേർന്നു.
ഡെപ്യൂട്ടി കളക്ടർ കെ ബാലഗോപാൽ അധ്യക്ഷത വഹിച്ചു. മൈ ഭാരതിന് കീഴിൽ
കണ്ണൂരിൽ 47,000 യുവജനങ്ങൾ രജിസ്റ്റർ ചെയ്തതായി മൈ ഭാരത് കണ്ണൂർ ഡെപ്യൂട്ടി ഡയറക്ടർ സച്ചിൻ ഹരീന്ദ്രൻ പറഞ്ഞു.
ജില്ലയിൽ 206 യൂത്ത് ക്ലബ്ബുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
രാജ്യമൊട്ടാകെ 2.2 കോടി യുവജനങ്ങളാണ് മൈ ഭാരതിന് കീഴിലുള്ളത്. രാജ്യത്തെ യുവജനങ്ങളെ ശാക്തീകരിച്ച്
വികസിത ഇന്ത്യയുടെ ചാലക ശക്തികളാക്കി പരിവർത്തിപ്പിക്കുക എന്നതാണ് മൈ ഭാരതിന്റെ ലക്ഷ്യം.
ഇതിനായി യുവതീ-യുവാക്കൾക്ക് സന്നദ്ധസേവനം, സാമൂഹ്യതല
സേവനങ്ങൾ, നൈപുണ്യം പരിശീലനം, നേതൃത്വ പരിശീലനം, ദേശീയ ക്യാമ്പയിനുകൾ, ക്വിസ് മത്സരങ്ങൾ,
അനുഭവാധിഷ്ഠിത പഠനപ്രക്രിയ എന്നിവ മൈ ഭാരത് പ്രദാനം ചെയ്യുന്നു.
യോഗത്തിൽ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.എസ് അജിമോൻ, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ പ്രസീത കെ, ജില്ലാ സ്പോർട്സ് ഓഫീസർ നിക്കോളാസ് എം.എ, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അബ്ദുൾ റഹീം, ഇന്ത്യൻ റെഡ് ക്രോസ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, അസാപ്, എൻ.എസ്.എസ്, ലീഡ് ബാങ്ക്, ആരോഗ്യം, സാമൂഹ്യനീതി വകുപ്പ് പ്രതിനിധികൾ പങ്കെടുത്തു.
- Log in to post comments