Post Category
അസിസ്റ്റന്റ് പ്രൊജക്ട് എൻജിനീയർ (സിവിൽ) നിയമനം
കണ്ണൂർ ജില്ലയിലെ ഒരു സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള അസിസ്റ്റന്റ് പ്രൊജക്ട് എൻജിനീയർ (സിവിൽ) തസ്തികയിൽ ഒരു താത്ക്കാലിക ഒഴിവുണ്ട്. ബി.ടെക് (സിവിൽ) എൻജിനീയറിങ് അംഗീകൃത സർവകലാശാലാ ബിരുദവും, 5 വർഷത്തെ പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. പ്രതിമാസ ശമ്പളം 50,000 രൂപ. പ്രായപരിധി 01/01/2025 ന് 18നും 41നും മധ്യേ (അംഗീകൃത വയസിളവ് അനുവദനീയം). താത്പര്യമുള്ളവർ ആഗസ്റ്റ് 7 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ എത്തി പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻഒസി ഹാജരാക്കണം.
പി.എൻ.എക്‌സ്. 2877/2026
date
- Log in to post comments