Skip to main content

ഐടിഐ: സംവരണ സീറ്റുകളിലേക്ക് അപേക്ഷിക്കാം

2026 അഡ്മിഷനുമായി ബന്ധപ്പെട്ട് ചാക്ക ഗവഃ ഐടിഐയിലെ വിവിധ ട്രേഡുകളിലേക്കുള്ള (മെട്രിക്/ നോൺ മെട്രിക്) പ്രവേശനത്തിന് ഒഴിവുള്ള വനിത സംവരണ സീറ്റുകളിലേക്കും ഭിന്നശേഷി സംവരണ സീറ്റുകളിലേക്കും നേരിട്ട് അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 1 മുതൽ മൂന്നാം തീയതി വൈകിട്ട് 3 വരെ ചാക്ക ഐടിഐയിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കാം. അപേക്ഷാ ഫീസ് 100 രൂപ. എസ്എസ്എൽസി പരീക്ഷയിൽ കണക്ക്, ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ സർക്കാർ സംവരണ ചട്ടങ്ങൾ പാലിച്ചാണ് പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക്: 0471- 2502612, 9496652774.

പി.എൻ.എക്‌സ്. 2881/2026

date