അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തും
കേന്ദ്രകാലാവസ്ഥ വകുപ്പ് ഇന്നും (ജൂലൈ 31) നാളെയും (ആഗസ്റ്റ് 01) ജില്ലയിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ, പേപ്പാറ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഇന്ന് ( ജൂലൈ 31) ഉച്ചക്ക് 2 മണി മുതൽ പേപ്പാറ പവർഹൗസിൽ നിന്ന് തുടർച്ചയായ വൈദ്യുതി ഉൽപ്പാദനം ആരംഭിക്കുകയാണ്. ഇതിനെത്തുടർന്ന് അരുവിക്കര ഡാമിലേക്കുള്ള നീരൊഴുക്ക് സുരക്ഷിതമായി നിയന്ത്രിക്കുന്നതിനും ജലനിരപ്പ് അപകടകരമല്ലാത്ത രീതിയിൽ നിലനിർത്തുന്നതിനുമായി ഇന്ന് (ജൂലൈ 31) വൈകിട്ട് 5 മണിക്ക് അരുവിക്കര ഡാമിന്റെ 2 മുതൽ 5 വരെയുള്ള ഷട്ടറുകൾ 10 സെന്റിമീറ്റർ വീതം (ആകെ 40 സെന്റിമീറ്റർ) ഉയർത്തും. ഡാമിന്റെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവരും നദിയുടെ ഇരുകരകളിലും താമസിക്കുന്നവരും ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അനു കുമാരി അറിയിച്ചു.
- Log in to post comments