Skip to main content
a

  ലോക വൈറല്‍ ഹെപ്പറ്റൈറ്റിസ് ദിനം ജില്ലാതല ഉദ്ഘാടനം സി വി ശാന്തകുമാര്‍ എംഎല്‍എ നിര്‍വഹിച്ചു

ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ആരോഗ്യകേരളം പത്തനംതിട്ട എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ സംഘടിപ്പിച്ച ലോക വൈറല്‍ ഹെപ്പറ്റൈറ്റിസ്  ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം സി വി ശാന്തകുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. അടൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ റീന ശാമുവല്‍  അധ്യക്ഷയായി. 'ഹെപ്പറ്റൈറ്റിസ് :നമുക്ക് പരിഹരിക്കാം ' എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. ദിനാചരണത്തോടനുബന്ധിച്ച് ഹൈ റിസ്‌ക് വിഭാഗങ്ങളുടെ ഇടയില്‍ ബോധവല്‍ക്കരണം, ഹെപ്പറ്റൈറ്റിസ് പരിശോധന വാക്സിനേഷന്‍ തുടങ്ങിയവ സംഘടിപ്പിക്കും. 2030 ഓടെ ഹെപ്പറ്റൈറ്റിസ് നിവാരണം ചെയ്യുകയാണ് ലക്ഷ്യം.
അടൂര്‍ നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ ഡി ശശികുമാര്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അനിതകുമാരി, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആബിദ് ഷെഹിം, അംഗങ്ങളായ എ മുംതാസ്, ആരോഗ്യ വകുപ്പ് ജില്ല സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. കെ ജീവന്‍, ജില്ല ടിബി ഓഫീസര്‍ ഡോ. രാധിക എസ്. ഗോപന്‍, അടൂര്‍ ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. രചന ചിദംബരം, ആര്‍ എം ഒ ഡോ. ആദര്‍ശ്  സുരേന്ദ്രന്‍, ജില്ല ഡെപ്യൂട്ടി എജ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ എം പി ബിജു കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ജനറല്‍ മെഡിസിന്‍ വിഭാഗം ജൂനിയര്‍ കണ്‍സള്‍ട്ടന്റ്‌റ് ഡോ ജെ. എസ് ജിനേഷ് ബോധവല്‍ക്കരണ ക്ലാസ്സ് നയിച്ചു.
 

അടൂര്‍

ലോക വൈറല്‍ ഹെപ്പറ്റൈറ്റിസ് ദിനം ജില്ലാതല ഉദ്ഘാടനം സി വി ശാന്തകുമാര്‍ എംഎല്‍എ നിര്‍വഹിക്കുന്നു

 

date