Post Category
ഹൈക്കോടതിയിൽ ജിഎസ്ടി അപ്പീലുകൾക്ക് പുതിയ നാമകരണം
ജിഎസ്ടി നിയമപ്രകാരം ഹൈക്കോടതിയിൽ സമർപ്പിക്കുന്ന അപ്പീലുകളുടെ പേരുമാറ്റത്തിൽ (നൊമൻക്ലേച്ചർ) വിജ്ഞാപനമിറക്കി കേരള ഹൈക്കോടതി. 2017-ലെ കേന്ദ്ര ജിഎസ്ടി (CGST), കേരള ജിഎസ്ടി (KGST) നിയമങ്ങളിലെ 117-ാം വകുപ്പ് പ്രകാരം സമർപ്പിക്കുന്ന എല്ലാ അപ്പീലുകളും ഇനി മുതൽ 'ഗുഡ്‌സ് ആൻഡ് സർവീസസ് ടാക്‌സ് അപ്പീൽ' (Goods and Services Tax Appeal - GST. Appeal in short) എന്ന പേരിലാകും നമ്പർ ചെയ്യുക. ചട്ടം 114 പ്രകാരമുള്ള നിശ്ചിത ഫോർമാറ്റിൽ ഫയൽ ചെയ്യുന്ന അപ്പീലുകൾക്കാണ് ഈ പുതിയ നാമകരണം ബാധകമാകുക.
പി.എൻ.എക്‌സ്. 2992/2026
date
- Log in to post comments