Skip to main content

ജലനിധിയിൽ അക്കൗണ്ട്സ് ഓഫീസർ; അന്യത്രസേവന നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

കേരള റൂറൽ വാട്ടർ സപ്ലൈ ആൻഡ് സാനിറ്റേഷൻ ഏജൻസി (ജലനിധി) യുടെ ഇടുക്കികണ്ണൂർ റീജണൽ പ്രോജക്റ്റ് മാനേജ്‌മെന്റ് യൂണിറ്റുകളിലെ അക്കൗണ്ട്സ് ഓഫീസർ തസ്തികകളിലേക്ക് അന്യത്രസേവന വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 15 വരെ നീട്ടി.

ഇടുക്കികണ്ണൂർ യൂണിറ്റുകളിലായി രണ്ട് ഒഴിവുകളാണുള്ളത്. സർക്കാർഅർദ്ധസർക്കാർപൊതുമേഖല സ്ഥാപനങ്ങൾസെക്രട്ടേറിയറ്റ് ഫിനാൻസ് എന്നിവിടങ്ങളിൽ അക്കൗണ്ട്സ് ഓഫീസർ റാങ്കിലോ തത്തുല്യ തസ്തികയിലോ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം.

അക്കൗണ്ട്സ് വിഭാഗത്തിൽ എട്ടുവർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം നിർബന്ധമാണ്. സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന വികസന പദ്ധതികളിൽ കമ്പ്യൂട്ടർ അധിഷ്ഠിത സാമ്പത്തിക-അക്കൗണ്ട്സ് പരിപാലനത്തിൽ അഞ്ചുവർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. അപേക്ഷകർക്ക് കൂടുതൽ വിവരങ്ങളും അപേക്ഷാ നടപടിക്രമങ്ങളും ജലനിധിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 15 ആണ്.

പി.എൻ.എക്‌സ്. 2944/2026

date