Post Category
എം.ടെക് സ്പോട്ട് അഡ്മിഷൻ
ശ്രീ ചിത്തിര തിരുനാൾ കോളേജ് ഓഫ് എൻജിനിയറിങ്ങിൽ എം.ടെക്കിനു ഒഴിവു വന്നിട്ടുള്ള (ഓട്ടോമോട്ടീവ് ഇലക്ട്രോണിക്സ്, മെഷീൻ ഡിസൈൻ, കംപ്യൂട്ടർ സയൻസ് ബ്രാഞ്ചുകളിൽ) സീറ്റുകളിലേക്ക് ഓഗസ്റ്റ് 4 മുതൽ 6 വരെ സ്പോട്ട് അഡ്മിഷൻ നടക്കും. താത്പര്യമുള്ളവർ രാവിലെ 11 ന് ബന്ധപ്പെട്ട രേഖകൾ സഹിതം കോളേജിൽ എത്തണം. വിശദവിവരങ്ങൾക്ക്: www.sctce.ac.in.
പി.എൻ.എക്‌സ്. 2954/2026
date
- Log in to post comments