Post Category
ലേലം
തമ്പാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും കളഞ്ഞുകിട്ടിയിട്ടുള്ള സ്വർണ്ണം, വെള്ളി (37.5 ഗ്രാം സ്വർണം, 9.88 ഗ്രാം വെള്ളി) വസ്തുക്കൾ ലേലം ചെയ്യുന്നു. ഈ വസ്തുക്കളിൽ ഇതുവരെ ആരും അവകാശവാദം ഉന്നയിക്കാത്തതിനാലാണ് ലേലം ചെയ്യുന്നത്.
അവകാശവാദം ഉന്നയിക്കുന്നവർ വിളംബര തീയതി മുതൽ 30 ദിവസത്തിനകം മതിയായ രേഖകൾ സഹിതം തമ്പാനൂർ പോലീസ് സ്റ്റേഷനിൽ എത്തണമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. അവകാശികൾ ഇല്ലാതെ വന്നാൽ വസ്തുക്കൾ പൊതുലേലത്തിലൂടെ വില്പന നടത്തി, തുക സർക്കാരിന്റെ ക്രിമിനൽ ജസ്റ്റിസ് മിസലേനിയസ് എക്‌സ്‌പെൻസ് ഫണ്ടിലേക്ക് വക ചേർക്കും.
date
- Log in to post comments