Skip to main content

അപേക്ഷ ക്ഷണിച്ചു

        കർഷക ദിനാചരണത്തോടനുബന്ധിച്ച് തിരുവനന്തപുരം ശ്രീകാര്യം കൃഷിഭവൻ പരിധിയിലെ മികച്ച കർഷകരെയും കൃഷിക്കൂട്ടങ്ങളെയും ആദരിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. മികച്ച ജൈവകൃഷി കർഷകൻ/കർഷകവനിതാ കർഷകയുവ കർഷകൻ/കർഷകമുതിർന്ന കർഷകൻ/കർഷക, SC/ST വിഭാഗം കർഷകൻ/കർഷകവിദ്യാർഥി കർഷകൻ/കർഷകപച്ചക്കറി കർഷകൻ/കർഷകമട്ടുപ്പാവ് കർഷകൻ/കർഷകതേനീച്ച കർഷകൻ/കർഷകമികച്ച കൃഷിക്കൂട്ടംമികച്ച കർഷക തൊഴിലാളി എന്നീ വിഭാഗങ്ങളിലാണ് ആദരവ് നൽകുന്നത്.

വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ആധാർ കാർഡിന്റെയും കരം അടച്ച രസീതിന്റെയും പകർപ്പുകൾ സമർപ്പിക്കണം. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ കൃഷിഭവനിൽ നിന്ന് കർഷക ദിനത്തോടനുബന്ധിച്ച് ആദരവ് ലഭിച്ചവർ വീണ്ടും അപേക്ഷിക്കാൻ അർഹരല്ല. അപേക്ഷകൾ ശ്രീകാര്യം കൃഷിഭവനിൽ നേരിട്ട് സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 5.  കൂടുതൽ വിവരങ്ങൾക്ക്: 9383470176.

പി.എൻ.എക്‌സ്. 2985/2026

date