Skip to main content

ഇ.എസ്.ഐ ആശുപത്രിയില്‍ നിയമനം: വോക്ക്-ഇന്‍ ഇന്റര്‍വ്യൂ ഓഗസ്റ്റ് 14ന്

പാലക്കാട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട്, കാസര്‍ഗോഡ് ജില്ലകളിലെ ഇ.എസ്.ഐ ആശുപത്രികളില്‍/ ഡിസ്‌പെന്‍സറികളിലേക്ക് അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ താല്‍ക്കാലികമായി ഡോക്ടര്‍മാരെ നിയമിക്കുന്നു. യോഗ്യത- എം.ബി.ബി.എസ്, ടി.സി.എം.സി സ്ഥിരം രജിസ്‌ട്രേഷന്‍. പ്രതിമാസ വേതനം 63,440 രൂപ. ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, സമുദായ സര്‍ട്ടിഫിക്കറ്റ് തെളിയിക്കുന്ന അസല്‍ രേഖകളും പകര്‍പ്പുകളും സഹിതം കോഴിക്കോട് മാങ്കാവ് പെട്രോള്‍ പമ്പിന് സമീപമുള്ള സായ് ബില്‍ഡിംഗിലെ ഉത്തര മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ (ഫസ്റ്റ് ഫ്‌ളോര്‍, എരഞ്ഞിക്കല്‍ ഭഗവതി ടെംപിള്‍ റോഡ്) ഓഗസ്റ്റ് 14-ന് രാവിലെ 11 മുതല്‍ നടക്കുന്ന വോക്ക്-ഇന്‍ ഇന്റര്‍വ്യൂവിന്
പങ്കെടുക്കണം. ഫോണ്‍: 0495-2322339.

date