Post Category
ലഹരിക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളിൽ ഒറ്റക്കെട്ട് : മതസൗഹാര്‍ദ്ദ യോഗം
ജില്ലയില്‍ ലഹരിക്കെതിരെയുള്ള സർക്കാർ നടപടികളിൽ എല്ലാവരും ഒറ്റക്കെട്ടാണെന്ന് മതസൗഹാര്‍ദ്ദ യോഗം.
നിലവിലെ മതസൗഹാര്‍ദ്ദം തുടരണം. ഇപ്പോള്‍ ക്രമസമാധാന പ്രശ്നങ്ങള്‍ ഇല്ലെങ്കിലും മതസ്പര്‍ദ്ദ വളര്‍ത്തുന്ന സാമൂഹികമാധ്യമ പോസ്റ്റുകള്‍ക്ക് നിയന്ത്രണം വേണമെന്ന നിര്‍ദ്ദേശങ്ങളും യോഗത്തില്‍ ഉയര്‍ന്നു. ക്രമസമാധാനപാലനത്തിന് ശക്തമായ പൊലീസ് സംവിധാനം, ലഹരിക്കെതിരെയുള്ള ഓപ്പറേഷന്‍ തൂഫാന്‍, എക്സൈസ്-പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടത്തുന്ന ബോധവല്‍ക്കരണ പരിപാടികള്‍ എന്നിവ കൃത്യമായി നടക്കുന്നുണ്ടെന്നും യോഗം വിലയിരുത്തി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എ ഡി എം എ അബ്ദുള്‍ ലത്തീഫ് അധ്യക്ഷനായി.
ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി കെ വിജയകുമാര്‍, ആര്‍ ഡി ഒ കെ ദേവകി, വിവിധ രാഷ്ട്രീയ മത സാമുദായിക നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments