ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
കൊഴിഞ്ഞാമ്പാറ ഗവ. ഐ.ടി.ഐയില്‍ ഇലക്ട്രീഷ്യന്‍, പ്ലംബര്‍ ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിന് ഓഗസ്റ്റ് നാലിന് അഭിമുഖം നടത്തും. ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഇലക്ട്രിക്കല്‍ ബ്രാഞ്ചില്‍ എഞ്ചിനീയറിംഗ് ഡിഗ്രി/മൂന്ന് വര്‍ഷ ഡിപ്ലോമ അല്ലെങ്കില്‍ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ എന്‍.ടി.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും/എന്‍.എ.സിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. മെക്കാനിക്കല്‍/സിവില്‍ ബ്രാഞ്ചില്‍ എഞ്ചിനീയറിംഗ് ഡിഗ്രി/മൂന്ന് വര്‍ഷ ഡിപ്ലോമ അല്ലെങ്കില്‍ പ്ലംബര്‍ ട്രേഡില്‍ എന്‍.ടി.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും/എന്‍.എ.സിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് പ്ലംബര്‍ തസ്തികയുടെ യോഗ്യത. ഇരു ട്രേഡുകളിലും ഓപ്പണ്‍, ഒ.ബി.സി വിഭാഗങ്ങളിലായി ഓരോ വീതം ഒഴിവുകളാണുള്ളത്. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഓഗസ്റ്റ് നാലിന് രാവിലെ 11ന് കൊഴിഞ്ഞാമ്പാറ ഐ.ടി.ഐയില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍: 0491 2971115, 9847029804.
- Log in to post comments