Skip to main content

*ഫാർമസിസ്റ്റ് നിയമനം*

കോട്ടത്തറ കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് ആശുപത്രി മാനേജ്മെൻ്റ് കമ്മിറ്റി മുഖേന ഫാർമസിസ്റ്റിനെ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലികമായി  നിയമിക്കുന്നു. നിലവിലുള്ള ഫാർമസിസ്റ്റ് അവധിയിൽ പോകുന്ന ദിവസങ്ങളിലേക്ക് മാത്രമാണ് നിയമനം. ബി ഫാം/ഡി ഫാമാണ് യോഗ്യത. ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ നിർബന്ധമാണ്. അധിക യോഗ്യതയുള്ളവർക്കും കോട്ടത്തറ ഗ്രാമ പഞ്ചായത്തിലുള്ളവർക്കും മുൻഗണന. ഉദ്യോഗാര്‍ത്ഥികള്‍ സർട്ടിഫിക്കറ്റുകളുടെ അസല്‍, പകർപ്പു്, സ്വയം സാക്ഷ്യപ്പെടുത്തിയ ബയോഡാറ്റ എന്നിവ സഹിതം ഓഗസ്റ്റ് 13ന്  രാവിലെ 10.30ന് കോട്ടത്തറ കുടുംബാരോഗ്യകേന്ദ്രത്തിൽ കൂടിക്കാഴ്‌ചക്ക് എത്തണം. ഫോൺ: 04936 298082

date