ലോക മുലയൂട്ടൽ വാരാചരണത്തിന്റെയും ലോക ഒ.ആർ.എസ്. ദിനാചരണത്തിന്റെയും ജില്ലാതല ഉദ്ഘാടനം
ലോക മുലയൂട്ടൽ വാരാചരണത്തിന്റെയും ലോക ഒ.ആർ.എസ്. ദിനാചരണത്തിന്റെയും ജില്ലാതല ഉദ്ഘാടനം തൃശ്ശൂർ കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ നിർവഹിച്ചു. തൃശ്ശൂർ ജില്ലാ മെഡിക്കൽ ഓഫീസിൽ (ആരോഗ്യം) നടത്തിയ പരിപാടിയിൽ രാജൻ ജെ. പല്ലൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.
ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. ടി.പി. ശ്രീദേവി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ആർ.സി.എച്ച്. ഓഫീസർ ഡോ. ഷീജ എൻ.എ. വിഷയാവതരണം നടത്തി.
തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് നവജാത ശിശു സംരക്ഷണ വിഭാഗം പ്രൊഫസറും മേധാവിയുമായ ഡോ. ഫെബി ഫ്രാൻസിസ് മുലയൂട്ടൽ സംബന്ധിച്ച ബോധവത്കരണ ക്ലാസ് നയിച്ചു. തുടർന്ന്, ഡി.പി.എച്ച്.എൻ. ഇൻ-ചാർജ്ജ് ടി.ജി. ജയശ്രീയുടെ നേതൃത്വത്തിൽ ഒ.ആർ.എസ്. ലായനി തയ്യാറാക്കുന്നതിന്റെ പ്രാക്ടിക്കൽ ഡെമോൺസ്ട്രേഷൻ ക്ലാസ്സും സംഘടിപ്പിച്ചു.
കൗൺസിലർ അഡ്വ. ജോയ് ബാസ്റ്റിൻ ചാക്കോള, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജിൽഷോ ജോർജ്ജ് , ഡി.എസ്.ഒ. ഇൻ-ചാർജ്ജ് ഡോ. നിർമ്മൽ, വനിതാ ശിശുവികസന വകുപ്പ് ജില്ലാ ഓഫീസർ പി. മീര , ഐ.സി.ഡി.എസ്. പ്രോഗ്രാം ഓഫീസർ എൻ. ദിവ്യ, കുടുംബശ്രീ മിഷൻ ഡി.പി.എം. മോനിഷ തുടങ്ങിയവർ സംസാരിച്ചു.
ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ആരോഗ്യകേരളം തൃശ്ശൂർ, കുടുംബശ്രീ മിഷൻ, വനിതാ ശിശുവികസന വകുപ്പ്, സാമൂഹ്യനീതി വകുപ്പ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ സി.ഡി.പി.ഒ.മാരും കുടുംബശ്രീ അംഗങ്ങളും പങ്കെടുത്തു.
- Log in to post comments