പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന്‍ പരാതിപരിഹാര അദാലത്ത് 17ന്
സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ നിലവിലുള്ള പരാതികള്‍ തീര്‍പ്പാക്കുന്നതിന് ജില്ലയില്‍ ഓഗസ്റ്റ് 17-ന് പരാതി പരിഹാര അദാലത്ത് നടത്തും. രാവിലെ 10.30 മുതല്‍ ജില്ലാ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും, അഗളി മിനി സിവില്‍ സ്റ്റേഷനിലെ ഐ.ടി.ഡി.പി കോണ്‍ഫറന്‍സ് ഹാളിലുമാണ് അദാലത്ത് നടക്കുക. കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ശേഖരന്‍ മിനിയോടന്‍, അംഗങ്ങളായ അഡ്വ. സേതു നാരായണന്‍, ടി.കെ. വാസു എന്നിവര്‍ നേതൃത്വം നല്‍കും. പട്ടികജാതി പട്ടികവര്‍ഗക്കാരുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ കമ്മീഷന് സമര്‍പ്പിച്ചതും വിചാരണയിലിരിക്കുന്നതുമായ കേസുകളില്‍ പരാതിക്കാരെയും എതിര്‍കക്ഷികളെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും കേട്ട് പരാതികള്‍ തീര്‍പ്പാക്കും. പോലീസ്, റവന്യൂ, വനം, വിദ്യാഭ്യാസം, പഞ്ചായത്ത്, ആരോഗ്യം, സഹകരണം, പട്ടികജാതി/പട്ടികവര്‍ഗ വികസനം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.
- Log in to post comments