Skip to main content

'എന്റെ പട്ട് എന്റെ അഭിമാനം' പദ്ധതി: അഗളിയില്‍ ഫീല്‍ഡ് ഡേ സംഘടിപ്പിച്ചു

'എന്റെ പട്ട് എന്റെ അഭിമാനം' പദ്ധതിയുടെ ഭാഗമായി പട്ടുനൂല്‍പ്പുഴു വളര്‍ത്തല്‍ കര്‍ഷകര്‍ക്കായി പുതൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളമാരിയില്‍ 'ഫീല്‍ഡ് ഡേ' സംഘടിപ്പിച്ചു. നടന്നു. പട്ടുനൂല്‍പ്പുഴു ആരോഗ്യകരമായ വളര്‍ച്ച, പരിപാലനം, താപനിലയും ഈര്‍പ്പവും നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യം, മോള്‍ട്ടിംഗ് ഘട്ടത്തിലെ പരിചരണം എന്നിവയില്‍ ശാസ്ത്രീയ-പ്രായോഗിക പരിശീലനം നല്‍കി. കര്‍ഷകര്‍ നേരിട്ട് വിളവെടുപ്പില്‍ പങ്കാളികളായി സംശയനിവാരണവും നടത്തി.  പട്ടുനൂല്‍പ്പുഴു വളര്‍ത്തല്‍ കര്‍ഷകനായ അബ്ദുള്‍ ഖാദറിന്റെ കൃഷിയിടത്തില്‍ നടന്ന പരിപാടിയില്‍ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ഈശ്വരീരേശന്‍, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശിവകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.ഷിബു, എസ്.എസ്.പി.സി ശാസ്ത്രജ്ഞ എം. ശ്യാമള, എം.ആര്‍.എം.എ. 2.0 ജില്ലാ നോഡല്‍ ഓഫീസര്‍ എ. മൊഹമ്മദ് മന്‍സൂര്‍, ശാസ്ത്രജ്ഞ ഡോ. ശരണ്യ, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date