Skip to main content

വസ്തുലേലം 

 

കണയന്നൂർ താലൂക്ക്, മുളന്തുരുത്തി വില്ലേജ്, കരിക്കോട് എടച്ചേരിമലയിൽ വീട്ടിൽ സി.റ്റി. അയ്യപ്പൻ കുട്ടിയുടെ മകൻ രാജേഷിന്റെ ഉടമസ്ഥതയിലുള്ള ( ബ്ലോക്ക് നമ്പർ 24, റീസർവേ നമ്പർ 70/32-2, വിസ്തീർണം 01.21 ആർ) വസ്തു കേരള നികുതി വസൂലാക്കൽ നിയമം 49, 50 വകുപ്പുകളിലെ വ്യവസ്ഥകൾക്ക് വിധേയമായി പരസ്യമായി ലേലത്തിൽ വില്ക്കും. 2026 ആഗസ്റ്റ് 18 പകൽ11 മണിക്ക് മുളന്തുരുത്തി വില്ലേജ് ഓഫീസ് പരിസരത്തുവച്ചായിരിക്കും ലേലവില്പന. വില്പന ഉറപ്പിക്കുന്നതിനു മുമ്പായി വസൂലാക്കാനുളള തുക പലിശയും ചെലവും സഹിതം അടച്ചുവെന്ന് തൃപ്തികരമായ തെളിവ് ഹാജരാക്കിയാൽ വില്പന നടപടികൾ നിർത്തിവയ്ക്കുമെന്നും കണയന്നൂർ തഹസിൽദാർ അറിയിച്ചു.

date