എം.ബി.എ. ഡിസാസ്റ്റർ മാനേജ്‌മെന്റ്: സ്‌പോട്ട് അഡ്മിഷൻ ഓഗസ്റ്റ് 7ന്
കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിരിക്കുന്ന തിരുവനന്തപുരം പി.ടി.പി. നഗറിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിൽ (ILDM) 2026-28 അധ്യയന വർഷത്തെ എം.ബി.എ. ഡിസാസ്റ്റർ മാനേജ്‌മെന്റ് കോഴ്‌സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഓഗസ്റ്റ് 7ന് സ്‌പോട്ട് അഡ്മിഷൻ നടത്തും.
പ്രവേശനത്തിന് അർഹരായ വിദ്യാർഥികൾ ആവശ്യമായ അസൽ സർട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളുമായി അന്നേദിവസം ഐ.എൽ.ഡി.എം., പി.ടി.പി. നഗർ ക്യാമ്പസിൽ നേരിട്ട് ഹാജരാകണം.
രണ്ടുവർഷം (നാല് സെമസ്റ്റർ) ദൈർഘ്യമുള്ള കേരള സർവകലാശാല അഫിലിയേറ്റഡ് കോഴ്‌സായ എം.ബി.എ. ഡിസാസ്റ്റർ മാനേജ്‌മെന്റിലൂടെ ദുരന്തനിവാരണ മേഖലയിലെ മാനേജ്‌മെന്റ്, ആസൂത്രണം, ദുരന്തസാധ്യതാ ലഘൂകരണം, അടിയന്തര പ്രതികരണം തുടങ്ങിയ മേഖലകളിൽ അറിവും പ്രായോഗിക പരിചയവും നേടാൻ അവസരമൊരുങ്ങും. കൂടുതൽ വിവരങ്ങൾക്ക്: 8547610005.
പി.എൻ.എക്‌സ്. 3042/2026
- Log in to post comments