Skip to main content

കായികക്ഷമതാ പരീക്ഷ 18 മുതല്‍

വനം വന്യജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയില്‍ തെരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികകളില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള  ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ഓഗസ്റ്റ് 18,19,20, 21 തീയതികളില്‍ കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടത്തും.കോട്ടയം ജില്ലയില്‍ കായികക്ഷമതാപരീക്ഷയുടെ കേന്ദ്രം ലഭിച്ചവരാണ് ഇവിടെ എത്തേണ്ടത്. അഡ്മിഷന്‍ ടിക്കറ്റ് ഉദ്യോഗാര്‍ഥികളുടെ ഒ.ടി.ആര്‍ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, ഐ.ഡി പ്രൂഫ് തുടങ്ങിയ രേഖകള്‍ സഹിതം രാവിലെ 5.30ന് കായികക്ഷമതാ പരീക്ഷയ്ക്ക് ഹാജരാകണം. 

date