Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

കട്ടപ്പന ഗവണ്മെന്റ് ഐ.ടി.ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (സര്‍വേയര്‍) തസ്തികയിലെ ഒരു ഒഴിവിലേക്ക്  ഇ/ബി/ടി വിഭാഗത്തിലും, ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ടൂറിസ്റ്റ് ഗൈഡ്) തസ്തികയിലെ 02 ഒഴിവുകളിലേക്ക് ഒ.സി, എസ്.ടി എന്നീ വിഭാഗങ്ങളിലും, ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍(ഇലക്ട്രോണിക്സ് മെക്കാനിക്ക്) തസ്തികയിലെ രണ്ട് ഒഴിവുകളിലേക്ക് ഒസി, മുസ്ലിം എന്നീ വിഭാഗങ്ങളിലും, ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഒരു ഒഴിവിലേക്ക് ഒ.സി വിഭാഗത്തിലും, ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍(വയര്‍മാന്‍) തസ്തികയിലെ ഒരു ഒഴിവിലേക്ക്  എസ്.സി.സി.സി വിഭാഗത്തിലും ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തുന്നതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു.

നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ ആഗസ്റ്റ് 11 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് കട്ടപ്പന ഗവ. ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ മുമ്പാകെ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, സംവരണാനുകൂല്യം ലഭിക്കുന്നതിന് വില്ലേജ് ഓഫീസറില്‍ താഴെയല്ലാത്ത റവന്യൂ അധികാരികള്‍ നല്‍കുന്ന 'മേല്‍ത്തട്ടില്‍പ്പെടുന്നില്ലാ'യെന്നുള്ള സര്‍ട്ടിഫിക്കറ്റ്/ തഹസില്‍ദാറില്‍ താഴെയല്ലാത്ത റവന്യൂ അധികാരികള്‍ നല്‍കുന്ന അസ്സല്‍ സാക്ഷ്യപത്രവും, ആധാര്‍ കാര്‍ഡും അവയുടെ പകര്‍പ്പുകളുമായി ഹാജരാകണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04868 272216
 

date