Skip to main content

അറിയിപ്പുകള്‍

മോഡല്‍ പോളിടെക്നികില്‍ സ്‌പോട്ട് അഡ്മിഷന്‍

ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ 2026-27 വര്‍ഷത്തെ ഡിപ്ലോമ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഓഗസ്റ്റ് ഏഴ് മുതല്‍ 14 വരെ നടക്കുന്ന അഡ്മിഷനില്‍ പങ്കെടുക്കുന്നതിനായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളും ഫീസും സഹിതം രാവിലെ 9.30-ന് കോളേജില്‍ നേരിട്ടെത്തണം. ഓണ്‍ലൈന്‍ അപേക്ഷ ഇതുവരെ സമര്‍പ്പിച്ചിട്ടില്ലാവര്‍ക്ക് ഓഗസ്റ്റ് മൂന്ന് മുതല്‍ www.polyadmission.org എന്ന ലിങ്ക് വഴി വണ്‍ ടൈം രജിസ്ട്രേഷന്‍ ചെയ്ത് അപേക്ഷ നല്‍കാം. എസ്‌സി/എസ്ടി, ഒഇസി, ഒബിസി(എച്ച്) വിഭാഗക്കാര്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. വിശദവിവരങ്ങള്‍ക്ക് 04962524920, 8547005079, 9847979857 എന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. 

കടല്‍ സുരക്ഷാ സ്‌ക്വാഡ് അഭിമുഖം

ഫിഷറീസ് വകുപ്പിന് കീഴില്‍ ഹാര്‍ബര്‍ സുരക്ഷാ സ്‌ക്വാഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോഴിക്കോട് ജില്ലയിലെ ഫിഷിംഗ് ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച് 20 കടല്‍ സൂരക്ഷാ സ്‌ക്വാഡുകളെ നിയമിക്കുന്നതിനായി ഓഗസ്റ്റ് 13-ന് പകല്‍ 11 മണിക്ക് കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ചേംബറില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യത: കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ളവരും 20 നും 60 ഇടയില്‍ പ്രായമുള്ളവരും ആയിരിക്കണം. എല്ലാ സമയത്തും രക്ഷാപ്രവര്‍ത്തനത്തിന് സന്നദ്ധരായിരിക്കണം. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്‌പോര്‍ട്സ്, ഗോവയില്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍, കോഴിക്കോട് ജില്ലയിലെ താമസക്കാര്‍, കടല്‍ സൂരക്ഷാ സ്‌ക്വാഡ്/ലൈഫ് ഗാര്‍ഡ് ആയി ജോലി ചെയ്തിട്ടുള്ളവര്‍, 2018-ലെ പ്രളയ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവര്‍, ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍, അത്യാധുനിക കടല്‍ രക്ഷാ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള പ്രാവീണ്യമുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന. അടിയന്തിര സാഹചര്യങ്ങളില്‍ ഉടമസ്ഥതയിലുള്ള യാനവും എഞ്ചിനും രക്ഷാപ്രവര്‍ത്തനത്തിന് ലഭ്യമാക്കാന്‍ സാധിക്കുന്നവരാണ് പങ്കെടുക്കേണ്ടത്.കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് മത്സ്യഭവന്‍ ഓഫീസുകളുമായോ ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷനുമായോ, കോഴിക്കോട് ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ 0495-2383780 എന്ന നമ്പറിലോ ബന്ധപ്പെടുക.

പാല്‍, മുട്ട വിതരണം: ടെന്‍ഡര്‍ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മേലടി ശിശുവികസന പദ്ധതി കാര്യാലയത്തിന് കീഴിലെ പയ്യോളി മുന്‍സിപ്പാലിറ്റി, കീഴരിയൂര്‍, തുറയൂര്‍, തിക്കോടി, മേപ്പയൂര്‍ എന്നീ പഞ്ചായത്തുകളിലെ 130 അങ്കണവാടികളിലേക്ക് ആഴ്ചയില്‍ മൂന്ന് ദിവസം പാല്‍, മുട്ട എന്നിവ വിതരണം ചെയ്യുന്നതിന് തയ്യാറുള്ള വ്യക്തികളില്‍നിന്നും സ്ഥാപനങ്ങളില്‍ നിന്നും മുദ്രവെച്ച ടെന്‍ഡറുകള്‍ ക്ഷണിച്ചു. 
ടെന്‍ഡര്‍ ഓഗസ്റ്റ് 18-ന് ഉച്ച രണ്ട് വരെ സ്വീകരിക്കും. 
ഫോണ്‍: 04962606700.

ടെന്‍ഡര്‍ ക്ഷണിച്ചു

ഐസിഡിഎസ് അര്‍ബന്‍ 3 സിഡിപിഒ കാര്യാലയത്തിന് കീഴിലെ 140 അങ്കണവാടികളിലെ പ്രീ-സ്‌കൂള്‍ കുട്ടികള്‍ക്ക് 2026-27 വര്‍ഷം ആഴ്ചയില്‍ മൂന്ന് ദിവസം കോഴിമുട്ട വിതരണം ചെയ്യാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ഓഗസ്റ്റ് 10 വരെ ടെന്‍ഡര്‍ സമര്‍പ്പിക്കാം. ഫോണ്‍: 9037993998, 9995735638.

ഭൂമി ലേലം

കട്ടിപ്പാറ വില്ലേജില്‍ പൂനാര്‍ ദേശത്ത് റീ.സ 3/351 ല്‍പ്പെട്ട 3.17 ആര്‍സ് ഭൂമി, ചമല്‍ ദേശത്ത് റീസ 1/796ല്‍പ്പെട്ട 2.75 സെന്റ് ഭൂമി സെപ്റ്റംബര്‍ 10-ന് രാവിലെ 11 മണിക്ക് കട്ടിപ്പാറ വില്ലേജ് ഓഫീസില്‍ താമരശ്ശേരി തഹസില്‍ദാര്‍ പരസ്യമായി ലേലം ചെയ്യും.

ഗവ. ഐടിഐയില്‍ സ്‌പോട്ട് അഡ്മിഷന്‍

ഗവ. ഐ.ടി.ഐ തിരുവമ്പാടിയില്‍ പ്ലംബര്‍ ട്രേഡില്‍ ഒഴിവുള്ള ഏതാനും സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ളവര്‍ അസ്സല്‍ രേഖകളുമായി ഓഗസ്റ്റ് ഏഴ്  വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഐ.ടി.ഐ-യില്‍ എത്തിച്ചേരുക. ഫോണ്‍: 0495- 2254070.

ഐടിഐയിൽ ഇൻസ്ട്രക്ടർ

പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഗവ. ഐടിഐ ചെറുവത്തൂർ (കാസറഗോഡ് ജില്ല), ഗവ. ഐടിഐ കുറുവങ്ങാട് (കോഴിക്കോട് ജില്ല), ഗവ. ഐടിഐ കേരളാധീശ്വരപുരം (മലപ്പുറം ജില്ല), ഗവ. ഐടിഐ മംഗലം (പാലക്കാട് ജില്ല), ഗവ. ഐടിഐ എരുമപ്പെട്ടി (തൃശ്ശൂർ ജില്ല) സ്ഥാപനങ്ങളിൽ ട്രെയിനിംഗ് ഇൻസ്ട്രക്ടർ (പ്ലംബർ) തസ്തികയിലെ ഓരോ ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ ദിവസ വേതനം/കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നതിന് ഉദ്യോഗാർത്ഥികളുമായുള്ള കൂടിക്കാഴ്ച ഓഗസ്റ്റ് 10 തിങ്കളാഴ്‌ച രാവിലെ 11.00 മണിക്ക് കോഴിക്കോട് ജില്ലയിലെ എലത്തൂർ ഗവ. ഐടിഐയിൽ (എലത്തൂർ റെയിൽവെ സ്റ്റേഷൻ സമീപം) വച്ച് നടത്തുന്നു. 
യോഗ്യത: മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ അല്ലെങ്കിൽ സിവിൽ എഞ്ചിനീയറിംഗിൽ മൂന്ന് വർഷത്തെ ഡിപ്ലോമ (കേരള ഗവ. അംഗീകൃതം). വേതനം നിയമാനുസൃതം മണിക്കൂർ അടിസ്ഥാനത്തിൽ ലഭിക്കുന്നതാണ്. ഈ നിയമനം പി.എസ്.സി/എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് മുഖേന ആളെ നിയമിക്കു ന്നതു വരെ മാത്രമായിരിക്കും.താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലും, പകർപ്പും സഹിതം കൂടിക്കാഴ്‌ചയ്ക്ക് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: 0495 2371451, 0495 2461898.

date