Post Category
*സമ്പൂർണ ഐ.എസ്.ഒ പ്രഖ്യാപനം*
ജില്ലയിലെ മുഴുവൻ കുടുംബശ്രീ സി.ഡി.എസുകളും ഐ.എസ്.ഒ (9001:2015) ഗുണമേന്മ നിലവാരത്തിലേക്ക് ഉയർന്നതിന്റെ സമ്പൂർണ പ്രഖ്യാപനവും പരിപാടിയിൽ നടത്തും. കിലയുടെ കൺസൾട്ടൻസിയിൽ നടത്തിയ പരിശോധനയിലാണ് 86 ഗ്രാമീണ സി.ഡി.എസുകളും 14 നഗര സി.ഡി.എസുകളും ഉൾപ്പെടെ 100 ഓഫീസുകൾ ഈ നേട്ടം കൈവരിച്ചത്. ഫയൽ ക്രമീകരണം, സാമ്പത്തിക ഇടപാടുകളിലെ കൃത്യത, ഹെൽപ്പ് ഡെസ്ക്, പൊതുജനങ്ങൾക്കുള്ള സേവന മികവ് എന്നിവ പരിഗണിച്ചാണ് മൂന്ന് വർഷ കാലാവധിയുള്ള അന്താരാഷ്ട്ര അംഗീകാരം ലഭിച്ചത്.
date
- Log in to post comments