Skip to main content

പച്ചമലയാളം കോഴ്സ്:രജിസ്‌ട്രേഷൻ തീയതി നീട്ടി

സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി നടപ്പാക്കുന്ന പച്ചമലയാളം കോഴ്സിലേക്ക് ആഗസ്റ്റ് 15 വരെ രജിസ്റ്റർ ചെയ്യാം. മലയാളം മീഡിയത്തിൽ പഠിക്കാൻ കഴിയാതെ പോയവർക്കും മലയാളത്തിൽ സാമാന്യ പരിജ്ഞാനം ആഗ്രഹിക്കുന്നവർക്കും ഈ കോഴ്സിന് അപേക്ഷിക്കാം. അപേക്ഷകർക്ക് 17 വയസ് പൂർത്തിയായിരിക്കണം. 

ഒരുവർഷം ദൈർഘ്യമുള്ള കോഴ്‌സാണിത്. ആറുമാസം വീതമുള്ള ഒന്നാം ഭാഗം അടിസ്ഥാന കോഴ്‌സ്, രണ്ടാം ഭാഗം അഡ്വാൻസ്ഡ് കോഴ്‌സ് എന്നിങ്ങനെയാണ് കോഴ്‌സ് വിഭാവനം ചെയ്തിരിക്കുന്നത്. വിവിധ പഞ്ചായത്ത്, നഗരസഭകളിൽ പ്രവർത്തിക്കുന്ന സാക്ഷരത പ്രേരക്മാർ വഴി രജിസ്‌ട്രേഷൻ ചെയ്യാം. www.literacymissionkerala.org എന്ന വെബ്‌സൈറ്റിൽ രജിസ്‌ട്രേഷൻ വിവരങ്ങൾ ലഭിക്കും.

വിശദവിവരങ്ങൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളിലെ പ്രേരക്മാരെയോ ജില്ലാ സാക്ഷരതാ മിഷൻ ഓഫീസിലോ ബന്ധപ്പെടണം. ഫോൺ: 9495408198, 8075368795, 9048874849

date