Post Category
ഐഎച്ച്ആർഡി കോഴ്സുകൾക്ക് അപേക്ഷിക്കാം
ധനുവച്ചപുരം ഐഎച്ച്ആർഡി കോളേജിൽ ആരംഭിക്കുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (6 മാസം), ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്നിക്സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ (1 വർഷം), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി സയൻസ് (6 മാസം, യോഗ്യത – എസ്.എസ്.എൽ.സി), ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (6 മാസം, യോഗ്യത എസ്.എസ്.എൽ.സി), ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ് (6 മാസം, യോഗ്യത-പ്ലസ്ടു) കോഴ്സുകളിലേക്ക് അപേക്ഷിക്കാം. എസ്.സി/എസ്.ടി/ഒ.ഇ.സി വിഭാഗക്കാർക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള പ്രകാരം ഫീസ് ആനുകൂല്യം ലഭിക്കും. പ്രവേശനം ആഗ്രഹിക്കുന്നവർ കോളേജ് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0471 – 2234374.
പി.എൻ.എക്‌സ്. 3100/2026
date
- Log in to post comments