Skip to main content

രണ്ടാം ഘട്ട പ്രൊവിഷണൽ അലോട്ടുമെന്റ് പ്രസിദ്ധീകരിച്ചു

2026-27 അദ്ധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ റഗുലർ (MCA Regular)  കോഴ്‌സിലേക്ക് അപേക്ഷ സമർപ്പിച്ചപ്രവേശന പരീക്ഷയിൽ യോഗ്യത നേടിയവരുടെ രണ്ടാം ഘട്ട പ്രൊവിഷണൽ അലോട്ട്‌മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർഥികൾ ടോക്കൺ ഫീസ്  അടച്ചതിനുശേഷം ലഭിക്കുന്ന അലോട്ട്‌മെന്റ് മെമ്മോ സഹിതം ആഗസ്റ്റ് 11 വരെയുള്ള ദിവസങ്ങളിൽ അലോട്ട്‌മെന്റ് ലഭിച്ച കോളേജുകളിൽ അസ്സൽ  സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരായി പ്രവേശനം നേടണം. ടോക്കൺ ഫീസ് അടയ്ക്കാത്തവരുടെ അലോട്ട്‌മെന്റ് നഷ്ടപ്പെടും. അലോട്ട്‌മെന്റ് വിവരങ്ങൾ വെബ്‌സൈറ്റിലും വിദ്യാർത്ഥികളുടെ ലോഗിനിലും ലഭ്യമാണ്. കൂടാതെ പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയഇതുവരെ അലോട്ട്‌മെന്റ് ലഭിച്ചതും ലഭിക്കാത്തതുമായ എല്ലാപേർക്കും സ്‌പെഷ്യൽ അലോട്ട്‌മെന്റിൽ പരിഗണിക്കപ്പെടാൻ ഓൺലൈൻ ഓപ്ഷൻ സമർപ്പിക്കാനുള്ള അവസരം 2026 ആഗസ്റ്റ് 08 മുതൽ 11 വരെ ലഭ്യമാണ്. എൽ.ബി.എസ് നടത്തിയ മുൻ അലോട്ട്‌മെന്റുകളിൽ സ്വകാര്യ സ്വാശ്രയ കോളേജുകളിൽ പ്രവേശനം നേടിയ അപേക്ഷകർ പ്രവേശനം നേടിയ കോളേജിൽ നിന്നും ഈ അലോട്ട്‌മെന്റിൽ പങ്കെടുക്കാൻ അനുവദിച്ചുകൊണ്ടുള്ള നോ ഒബ്ജക്ഷൻ  സർട്ടിഫിക്കറ്റ് (NOC)  ആവശ്യമാണ്. എല്ലാ വിഭാഗക്കാർക്കും ഈ അലോട്ട്‌മെന്റിൽ പങ്കെടുക്കാവുന്നതാണ്.  കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560361, 2560327.

പി.എൻ.എക്‌സ്. 3101/2026

date