Post Category
ബാച്‌ലർ ഓഫ് ഡിസൈൻ കോഴ്‌സ് പ്രവേശനത്തിനുള്ള സ്‌പെഷ്യൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
2026-27 അദ്ധ്യായന വർഷത്തെ ബാച്ചിലർ ഓഫ് ഡിസൈൻ (B.Des) കോഴ്സിന്റെ പ്രവേശനത്തിനുള്ള, പ്രവേശനപരീക്ഷാ റാങ്ക്‌ലിസ്റ്റിൽ (KSDAT) ഉൾപ്പെട്ട അപേക്ഷകർക്ക്, ഒഴിവുള്ള സീറ്റുകളിലേക്കുള്ള അവസാന ഘട്ട സ്‌പെഷ്യൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. വിവരങ്ങൾ www.lbscentre.kerala.gov.in ലും വിദ്യാർത്ഥികളുടെ ലോഗിനിലും ലഭ്യമാണ്. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർത്ഥികൾ ടോക്കൺ ഫീസ് ഓൺലൈനായി അടച്ചു കോളേജുകളിൽ പ്രവേശനം നേടേണ്ടുന്ന അവസാന തീയതി ഓഗസ്റ്റ് 11. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560361, 2560327.
പി.എൻ.എക്‌സ്. 3103/2026
date
- Log in to post comments