Skip to main content

താൽക്കാലിക കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കേരളത്തിലെ വിവിധ സർക്കാർ ഫാർമസി കോളേജുകളിലെയും സ്വാശ്രയ ഫാർമസി കോളേജുകളിലെയും ലഭ്യമായ സീറ്റുകളിൽ 2026-27 അധ്യയന വർഷത്തെ എം.ഫാം കോഴ്സുകളിലേക്ക് പ്രവേശനത്തിനായി ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികളുടെ താൽക്കാലിക കാറ്റഗറി ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. താൽക്കാലിക കാറ്റഗറി ലിസ്റ്റ് സംബന്ധിച്ച് പരാതിയുള്ള വിദ്യാർത്ഥികൾ ceekinfo.cee@kerala.gov.in മുഖേന പരാതികൾ ആഗസ്റ്റ് വൈകുന്നേരം  6ന് മുൻപായി അറിയിക്കണം. സാധുവായ  പരാതികളുള്ള പക്ഷം അവ പരിഹരിച്ചതിനു ശേഷം അന്തിമ കാറ്റഗറി ലിസ്റ്റ് പിന്നീട് പ്രസീദ്ധീകരിക്കുംഫോൺ: 0471-2332120, 0471-2338487.

 പി.എൻ.എക്‌സ്. 3104/2026

date