Skip to main content

ഓട്ടോ റിക്ഷ ഫെയർ മീറ്റർ ക്യാമ്പ് ഫ്ലാഗ് ഓഫ് ചെയ്തു 

 

ഓട്ടോറിക്ഷകൾ മീറ്റർ സീൽ ചെയ്യുന്നതിന് 40 കിലോ മീറ്റർ ദൂരം സഞ്ചരിക്കണമെന്ന ഓട്ടോ തൊഴിലാളികളുടെ പരാതിക്ക് ശാശ്വതപരിഹാരമായി. കഴിഞ്ഞ ജൂലൈ 26 മുതൽ 15 കിലോമീറ്റർ ചുറ്റളവിൽ ക്യാമ്പ് നടത്തി മീറ്റർ സീൽ ചെയ്യുന്നതിന് സർക്കാർ അനുമതി നൽകിയതിൻ്റെ ഭാഗമായി അങ്കമാലിയിൽ നടക്കുന്ന ക്യാമ്പിൻ്റെ ഫ്ലാഗ് ഓഫ് ചടങ്ങ് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ നിർവ്വഹിച്ചു. ചടങ്ങിൽ അങ്കമാലി നഗരസഭ ചെയർപേഴ്സൺ റീത്ത പോൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കൊച്ചുത്രേസ്യ തങ്കച്ചൻ, വാർഡ് കൗൺസിലർ റ്റിൻ്റു വിപിൻ, ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർമാരായ എൻ.സി. സന്തോഷ്, എസ്. ബിമൽ തുടങ്ങിയവർ പങ്കെടുത്തു

date