Post Category
അപേക്ഷ ക്ഷണിച്ചു
സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിങ് സ്‌കൂളായ റീച്ചിൽ വിദേശത്തും സ്വദേശത്തും ജോലി സാധ്യതയുള്ള എൻ എസ് ഡി സി അംഗീകൃത കോഴ്‌സുകളായ പൈത്തൺ പ്രോഗ്രാമിങ്, ഡാറ്റാ സയൻസ് എന്നിവയിലേക്ക് ഓൺലൈൻ പരിശീലനത്തിന് അപേക്ഷിക്കാം. ഒരു ബാച്ചിൽ 25 വിദ്യാർഥികൾ മാത്രം. പ്ലേസ്‌മെന്റ് അസിസ്റ്റൻസ് ഉണ്ട്. പ്ലസ് ടു, ഡിഗ്രി കഴിഞ്ഞവർക്ക് പൈത്തൺ പ്രോഗ്രാമിങിലേക്കും ഡിഗ്രി കഴിഞ്ഞവർക്ക് ഡാറ്റാ സയൻസിലേക്കും അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 21. വിശദവിവരങ്ങൾക്ക് : 9496015002, 9496015051, www.reach.org.in.
പി.എൻ.എക്‌സ്. 3138/2026
date
- Log in to post comments