Post Category
മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നതവിദ്യാഭ്യാസപദ്ധതി: അപേക്ഷ ക്ഷണിച്ചു
മത്സ്യത്തൊഴിലാളികളുടെ മക്കളില്‍ രക്ഷിതാക്കള്‍ മരണപ്പെട്ടവര്‍ക്ക് ഉന്നതവിദ്യാഭ്യാസം നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷിക്കാം. പ്ലസ് വണ്‍ മുതല്‍ ടെക്നിക്കല്‍ കോഴ്സ് ഉള്‍പ്പെടെയുളള വിദ്യാഭ്യാസത്തെ ഉന്നത വിദ്യാഭ്യാസമായി കണക്കാക്കും. പഠിക്കുന്ന സ്ഥാപനങ്ങളില്‍ നിന്നുളള സാക്ഷ്യപത്രം, മാതാപിതാക്കള്‍ മരണമടഞ്ഞതിന്റെ രേഖ എന്നിവ സഹിതം ഓഗസ്റ്റ് 14 നകം ബന്ധപ്പെട്ട മത്സ്യഭവന്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0474-2792850.
date
- Log in to post comments