Post Category
ഡാറ്റ അനലിസ്റ്റ് ഒഴിവ്
വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ മിഷൻ വാൽസല്യ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന എറണാകുളം ചൈൽഡ് ഹെൽപ് ലൈൻ, റെയിൽവേ ചൈൽഡ് ഹെൽപ് ലൈൻ എന്നിവിടങ്ങളിലേക്ക് ഡാറ്റ അനലിസ്റ്റ് തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 618 രൂപയായിരിക്കും വേതനം. സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ് എക്കണോമിക്സ് ബിസിഎ ഇവയിൽ ഏതെങ്കിലും ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന ഉണ്ടാവും. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ആഗസ്റ്റ് 20
date
- Log in to post comments