Post Category
അഭിഭാഷക ധനസഹായ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു
നീതിന്യായ രംഗത്ത് പിന്നാക്ക വിഭാഗങ്ങളുടെ മതിയായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന അഭിഭാഷക ധനസഹായ പദ്ധതിക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം 1 ലക്ഷം രൂപയില്‍ കൂടരുത്. അപേക്ഷകര്‍ കേരള ബാര്‍ കൗണ്‍സിലില്‍ 2024 ജൂലൈ 1 നും 2026 ജൂലൈ 31 നും ഇടയില്‍ എന്റോള്‍ ചെയ്ത് സംസ്ഥാനത്തിനകത്ത് പ്രാക്ടീസ് ചെയ്യുന്നവരായിരിക്കണം. www.bwin.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായി ആഗസ്റ്റ് 31 രാത്രി 12 മണി വരെ അപേക്ഷ സമര്‍പ്പിക്കാം. ഇതു സംബന്ധിച്ച വിജ്ഞാപനം www.bwin.kerala.gov.in എന്ന വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ - -0484-2983130.
date
- Log in to post comments