Post Category
കെ എച്ച് ആർ ഡബ്ല്യു എസിൽ സീനിയർ സൂപ്രണ്ട് നിയമനം
ആരോഗ്യ മേഖലയിലെ കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ (കെ എച്ച് ആർ ഡബ്ല്യു എസ്) സീനിയർ സൂപ്രണ്ട് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
51,400-1,10,300 രൂപ ശമ്പള സ്‌കെയിലിലുള്ള തസ്തികയിലേക്ക് സർക്കാർ/ അർധസർക്കാർ സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം. കെ.എസ്.ആർ. 144 പ്രകാരമുള്ള അപേക്ഷയും വകുപ്പ് മേധാവിയുടെ എൻ ഒ സിയും സഹിതം ആഗസ്റ്റ് 21ന് വൈകിട്ട് അഞ്ചിനകം അപേക്ഷ ലഭിക്കണം.
അപേക്ഷകൾ മാനേജിങ് ഡയറക്ടർ, കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി (കെ എച്ച് ആർ ഡബ്ല്യു എസ്), ജനറൽ ആശുപത്രി ക്യാമ്പസ്, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം - 695035 എന്ന വിലാസത്തിൽ സമർപ്പിക്കണം.
പി.എൻ.എക്‌സ്. 3171/2026
date
- Log in to post comments