Post Category
*നവോദയ ദിനം ആഘോഷിച്ചു*
ലക്കിടി ജവഹർ നവോദയ വിദ്യാലയത്തിൽ നാൽപതാമത് നവോദയ സ്ഥാപക ദിനം ആഘോഷിച്ചു. രാജ്യത്ത് നവോദയ വിദ്യാലയങ്ങൾ സ്ഥാപിതമായിട്ട് 40 വർഷം പൂർത്തിയായ വേളയിലായിരുന്നു വിവിധ പരിപാടികളോടെയുള്ള ആഘോഷം. നവോദയ സ്ഥാപകനായ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ അനുസ്മരിക്കുകയും അദ്ദേഹത്തിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തിയുമാണ് പരിപാടികൾ തുടങ്ങിയത്. മുൻപ്രിൻസിപ്പിൽ വി.വി സൗദാമിനി അധ്യക്ഷയായ പൊതുസമ്മേളനത്തിൽ പൂക്കോട് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂൾ പ്രിൻസിപ്പൽ സൂര്യപ്രതാപ് സിങ് മുഖ്യാതിഥിയായി. വിരമിച്ച നവോദയ വിദ്യാലയ ജീവനക്കാരും പൂർവവിദ്യാർത്ഥികളും അനുഭവങ്ങൾ പങ്കുവെച്ചു. ജീവനക്കാരുടെ കലാപരിപാടികളും അരങ്ങേറി. പ്രിൻസിപ്പൽ ഇൻചാർജ് എം തങ്കമണി, അധ്യാപകൻ രാജീവ് കുമാർ, രക്ഷിതാക്കൾ, പി.ടി.സി പ്രതിനിധികൾ, അധ്യാപകർ, ജീവനക്കാർ, വിദ്യാർത്ഥികൾ തുടങ്ങിയവർ സംസാരിച്ചു.
date
- Log in to post comments