Skip to main content

പരീക്ഷാ ഭവനിൽ പൊതുവിദ്യാഭ്യാസ മന്ത്രി മിന്നൽ പരിശോധന നടത്തി

*അപേക്ഷകരെ ബുദ്ധിമുട്ടിക്കരുതെന്ന് മന്ത്രിയുടെ കർശന നിർദ്ദേശം

*പരീക്ഷ ഭവനിൽ സർട്ടിഫിക്കറ്റുകൾ 15 ദിവസത്തിനകം നൽകണമെന്ന് മന്ത്രി

എസ്.എസ്.എൽ.സി പരീക്ഷ സർട്ടിഫിക്കറ്റുകളുടെ തിരുത്തലിനും ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതിനും കാലതാമസമുണ്ടെന്ന നിരവധി പരാതി ശ്രദ്ധയിൽപ്പെട്ട പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ പരീക്ഷ ഭവനിൽ മിന്നൽ പരിശോധന നടത്തിപരീക്ഷ ഭവനിൽ എത്തിയ അപേക്ഷകരുടെ പരാതികൾ നേരിട്ട് കേട്ടറിഞ്ഞ മന്ത്രി അടിയന്തിര നടപടിക്ക് നിർദ്ദേശം നൽകി.

എസ്.എസ്.എൽ.സി പരീക്ഷ സർട്ടിഫിക്കറ്റുകളുടെ തിരുത്തലിനുംഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതിനും രണ്ട് മുതൽ മൂന്ന് മാസം വരെ കാലതാമസുണ്ടെന്ന വിവരം മന്ത്രിക്ക് നേരിട്ട് ബോധ്യപ്പെട്ടുഇതിന്റെ അടിസ്ഥാനത്തിലാണ് കാലതാമസം മാറ്റുന്നതിനുള്ള നടപടി അതിവേ?ഗം നടപ്പിലാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചത്.  ഡ്യൂപ്ലിക്കേറ്റുകളിലെ വിവരങ്ങൾ സ്‌കൂളുകളിൽ പോയി തിരുത്തി തിരിച്ചു വരുന്നത് കൊണ്ടുള്ളതാണ് നിലവിലെ കാലതാമസമെന്ന് പരീക്ഷ ഭവനിലെ ജീവനക്കാർ മന്ത്രിയെ അറിയിച്ചു. ഈ സാഹചര്യത്തിൽ അത് ഒഴിവാക്കുന്നതിന് വേണ്ടി കാലാനുസൃതമായി മാറ്റം വരുത്താൻ മന്ത്രി നിർദ്ദേശിച്ചുഅതിന് വേണ്ടി പരീക്ഷാ ഭവനിൽ അടിയന്തിരമായി 60 ലാപ്പ്‌ടോപ്പുകൾ അനുവദിച്ചതായി മന്ത്രി അറിയിച്ചു.

അപേക്ഷകൾ ലഭിച്ചാൽ 15 ദിവസത്തിനകം സർട്ടിഫിക്കറ്റുകൾ നൽകണംപരീക്ഷാ ഭവനിലെ റിസപ്ഷനിലെ ഫോണുകൾ എടുക്കുന്നില്ലെന്ന പരാതി മന്ത്രിക്ക് നേരിട്ട് ബോധ്യപ്പെട്ടുഇതിന്റെ അടിസ്ഥാനത്തിൽ അപേക്ഷകർക്ക് വിവരങ്ങൾ നൽകാൻ റിസപ്ഷനിലുംസൂപ്രണ്ടുമാർക്കും മൊബൈൽ ഫോൺ സൗകര്യം ഉറപ്പാക്കണമെന്നുംഅപേക്ഷകർ കൂടുതൽ സമയം ക്യൂ നിൽക്കുന്നത് ഒഴിവാക്കാൻ കൗണ്ടറിൽ കൂടുതൽ ജീവനക്കാരെ നിയോഗിക്കണമെന്നും മന്ത്രി പരീക്ഷ ഭവൻ സെക്രട്ടറിക്ക് കർശന നിർദ്ദേശം നൽകിപരീക്ഷാഭവൻ ജോയിന്റ് കമ്മീഷണർ ഇക്കാര്യങ്ങൾ നിരീക്ഷിച്ച് റിപ്പോർട്ട് ചെയ്യണംഈ വിഷയത്തിൽ കർശന മാർഗ നിർദ്ദേശം തയ്യാറാക്കാനും പൊതു വിദ്യാഭ്യാസ ഡയറക്ടറോട് മന്ത്രി നിർദ്ദേശിച്ചു.

പി.എൻ.എക്‌സ്. 3229/2026

date