Skip to main content

അവകാശികളില്ലാത്ത സ്വര്‍ണ്ണം-വെള്ളി ആഭരണങ്ങള്‍ ലേലം ചെയ്യുന്നു

 തൃശ്ശൂര്‍ സിറ്റി പോലീസ് പരിധിയിലെ ട്രാഫിക് എന്‍ഫോഴ്സ്മെന്റ് യൂണിറ്റില്‍ സൂക്ഷിച്ചിട്ടുള്ള അവകാശികളില്ലാത്ത സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങള്‍ ലേലം ചെയ്യുന്നു. നിലവില്‍ കേസുകളോ കോടതി നടപടികളോ ഇല്ലാത്ത 13.26 ഗ്രാം സ്വര്‍ണ്ണാഭരണങ്ങളും (ഒരു ചെയിന്‍, ബ്രേസ്ലെറ്റ്) 9.81 ഗ്രാം വെള്ളി പാദസരവുമാണ് ലേലം ചെയ്യുന്നത്. ആഭരണങ്ങളില്‍ എന്തെങ്കിലും അവകാശവാദമുള്ളവര്‍ ഓഗസ്റ്റ് 11 മുതല്‍ 30 ദിവസങ്ങള്‍ക്കകം ആവശ്യമായ രേഖകള്‍ സഹിതം ട്രാഫിക് എന്‍ഫോഴ്സ്മെന്റ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് രേഖാമൂലം അപേക്ഷ നല്‍കണം. നിശ്ചിത സമയത്തിനകം ആരും അവകാശികാളായി വന്നില്ലെങ്കില്‍ കേരള പോലീസ് ആക്ട് പ്രകാരം ആഭരണങ്ങള്‍ പൊതുലേലത്തില്‍ വില്‍ക്കുമെന്നും തുക സര്‍ക്കാര്‍ ഫണ്ടിലേക്ക് അടയ്ക്കുമെന്നും സിറ്റി പോലീസ് മേധാവി അറിയിച്ചു.

date