Skip to main content

എല്‍.പി സ്‌കൂള്‍ ടീച്ചര്‍ അഭിമുഖം ഓഗസ്റ്റ് 20-ന്

തൃശ്ശൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം - (ബി/ടി, കാറ്റഗറി നമ്പര്‍: 114/2025) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖം ഓഗസ്റ്റ് 20-ന് എറണാകുളം ജില്ലാ പി.എസ്.സി ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അറിയിപ്പ് എസ്.എം.എസ്, പ്രൊഫൈല്‍ സന്ദേശം എന്നിവ മുഖേന നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ പി.എസ്.സി പ്രൊഫൈലില്‍ നിന്ന് അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച വ്യക്തിവിവരക്കുറിപ്പ്, വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, മറ്റ് ആവശ്യമായ അസ്സല്‍ രേഖകള്‍ എന്നിവ സഹിതം നിശ്ചിത സമയത്തും സ്ഥലത്തും ഹാജരാകണമെന്ന് തൃശ്ശൂര്‍ പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

date