വനിത ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍: ശാരീരിക അളവെടുപ്പും കായിക പരീക്ഷയും ഓഗസ്റ്റ് 18 മുതല്‍
തൃശ്ശൂര്‍, എറണാകുളം ജില്ലകളില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു സര്‍വ്വീസസ് വകുപ്പില്‍ വനിത ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ (ട്രെയിനി) (കാറ്റഗറി നമ്പര്‍: 215/2025) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും ഓഗസ്റ്റ് 18, 19, 20 തീയതികളിലായി തൃശ്ശൂര്‍ രാമവര്‍മ്മപുരത്തുള്ള ഡി.എച്ച്.ക്യൂ ക്യാമ്പ് പരേഡ് ഗ്രൗണ്ടില്‍ നടക്കും.
കായികക്ഷമതാ പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റ് ഉദ്യോഗാര്‍ത്ഥികളുടെ പി.എസ്.സി പ്രൊഫൈലില്‍ ലഭ്യമാണ്. ഉദ്യോഗാര്‍ത്ഥികള്‍ വെബ് സൈറ്റില്‍ നിന്നും അഡ്മിഷന്‍ ടിക്കറ്റും മറ്റ് നിര്‍ദ്ദേശങ്ങളും ഡൗണ്‍ലോഡ് ചെയ്ത്, കമ്മീഷന്‍ അംഗീകരിച്ച അസ്സല്‍ തിരിച്ചറിയല്‍ രേഖ, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം രാവിലെ 5.30-ന് തന്നെ പരീക്ഷാ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. നിശ്ചിത സമയത്തിന് ശേഷം എത്തുന്നവരെ കായിക ക്ഷമതാപരീക്ഷയില്‍ പങ്കെടുപ്പിക്കുന്നതല്ലെന്ന് തൃശ്ശൂര്‍ പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
- Log in to post comments